തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരം ശ്രീയ ശരണിന്റെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. ഗോവന്‍ ബീച്ചില്‍ മകള്‍ക്കൊപ്പം അടിച്ചു പൊളിക്കുന്ന ചിത്രങ്ങള്‍ താരം തന്നെയാണ് പങ്കുവച്ചിരിക്കുന്നത്.
ഭര്‍ത്താവ് ആന്‍ഡ്രേയ കൊച്ചീവാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇടയ്ക്കെല്ലാം കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും യാത്രാവിശേഷങ്ങളുമെല്ലാം അവര്‍ ആരാധകരുമായി പങ്കിടാറുമുണ്ട്.
മകള്‍ രാധയ്ക്കൊപ്പം പിങ്ക് നിറത്തിലുള്ള സ്വിം സ്യൂട്ടില്‍ ഗോവന്‍ ബീച്ചില്‍ കളിച്ചു രസിക്കുന്ന ചിത്രങ്ങളെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിനു പുറമേ രണ്ട് വീഡിയോകളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.