ആറായാല്‍ ഒന്നില്‍ ചേരാം: ഒന്നാം ക്ലാസില്‍ ചേരാന്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ആറു വയസ് തികഞ്ഞിരിക്കണം

0 second read
0
0

തിരുവനന്തപുരം: ആറു വയസ് തികയാത്ത കുട്ടികള്‍ക്ക് പുതിയ അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസില്‍ ചേരാനാകില്ല.സംസ്ഥാനത്തെ സര്‍ക്കാര്‍എയ്ഡഡ് സ്‌കൂളുകളില്‍ നിലവില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ്സ് തികയണമെന്ന വ്യവസ്ഥയുണ്ട്. എങ്കിലും 5 വയസ്സ് കഴിഞ്ഞവരെയും പ്രവേശിപ്പിക്കാറുണ്ട്. എന്നാല്‍ കേന്ദ്ര നയം നടപ്പാക്കാന്‍ കേരളം തയ്യാറെടുപ്പ് തുടങ്ങിയതോടെ ഈ ഇളവു ഇനി നല്‍കില്ല.

2020ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമാണിത്. സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലും പ്രായ വ്യവസ്ഥ നിര്‍ബന്ധമാകും. കേന്ദ്രീയ വിദ്യാലയങ്ങള്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് എന്നത് നിര്‍ബന്ധമാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

2020ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരം 1 മുതല്‍ 5 വരെ ക്ലാസുകള്‍ ്രൈപമറിയും 6 മുതല്‍ 8 വരെ യുപിയും 9,10 ക്ലാസുകള്‍ ഹൈസ്‌കൂള്‍ വിഭാഗവുമാണ്. 9 മുതല്‍ 12 വരെ ക്ലാസുകള്‍ ഒരു വിഭാഗമായി കണക്കാക്കാനും നിര്‍ദേശമുണ്ട്. കേരളത്തില്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി ഏകീകരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയുമാണ്.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…