അടൂര്‍: ഗുരുവും ശിഷ്യയും ഒരേ സ്‌കൂളില്‍ അധ്യാപകരാകുന്ന അപൂര്‍വ നിമിഷത്തിന് സാക്ഷ്യം വഹിച്ച് പെരിങ്ങനാട് ത്യച്ചേന്ദമംഗലം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ഇവിടുത്തെ പ്രിന്‍സിപ്പല്‍ കെ. സുധയുടെ വിദ്യാര്‍ത്ഥിയായിരുന്ന ലക്ഷ്മിയാണ് ഈ സ്‌കൂളിലെ പ്ലസ്ടു വിഭാഗത്തില്‍ കൊമേഴ്‌സ് വിഭാഗം അധ്യാപിയായി ചുമതലയേറ്റത്. മുളക്കഴ ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്നുമാണ് പെരിങ്ങനാട് സ്വദേശിനിയായ ലക്ഷ്മി 24 ന് പെരിങ്ങനാട് സ്‌കൂളില്‍ എത്തിയത്. സുധ അടൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അധ്യാപികയായിരിക്കെ 2000 – 2002 അധ്യയന വര്‍ഷമാണ് ലക്ഷ്മിയെ പഠിപ്പിച്ചത്.
2001 ല്‍ ടീച്ചറും കുട്ടിയും 2022 ല്‍ പ്രിന്‍സിപ്പലും ടീച്ചറും എന്ന കുറിപ്പോടെ ലക്ഷ്മി പെരിങ്ങനാട് സ്‌കൂളില്‍ ചുമതലകള്‍ക്കാന്‍ വന്നപ്പോള്‍ എടുത്ത ഫോട്ടോ സുധയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത് ഇതിനൊടകം തന്നെ വൈറലാകുകയും ചെയ്തു. ലക്ഷ്മി പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ അധ്യയന വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ടീച്ചറായസുധയും ലക്ഷ്മി ഉള്‍പ്പടെയുള്ള കുട്ടികളുമുള്ള ഒരു ഫോട്ടോയും എഫ്.ബിയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.