കാട്ടില്‍ ലൈംഗിക ബന്ധത്തിനിടെ ‘സൂപ്പര്‍ ഗ്ലൂ ‘ഒഴിച്ച് കൊല: ദുര്‍മന്ത്രവാദി അറസ്റ്റില്‍

2 second read
0
0

ജയ്പുര്‍: കാട്ടില്‍ ലൈംഗിക ബന്ധത്തിനിടെ സൂപ്പര്‍ ഗ്ലൂ (പശ) ഒഴിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ കേസില്‍ ദുര്‍മന്ത്രവാദി അറസ്റ്റില്‍. രാജസ്ഥാനിലെ ഉദയ്പുരിലെ ഗോഗുണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന കേല ബവ്ധി വനമേഖലയിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ രാഹുല്‍ മീണയെയും (32) സോനു കന്‍വാറിനെയുമാണ് (31) നഗ്‌നരായി മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇരുവരും മറ്റ് ആളുകളെ വിവാഹം കഴിച്ചിരുന്നവരാണെന്നും വിവാഹേതര ബന്ധമാണിതെന്നും പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെ നടത്തിയ വ്യാപക പരിശോധനയില്‍ 200ല്‍പരം ആളുകളെ ചോദ്യം ചെയ്തു. അന്‍പതോളം സ്ഥലങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. ഒടുവിലാണ് ദുര്‍മന്ത്രവാദിയായ ഭലേഷ് ജോഷിയിലേക്ക് എത്തുന്നത്.

ഇയാളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തതിനു പിന്നാലെ കൊലപാതക വിവരം പുറത്തുവരികയായിരുന്നു. ബിസിനസുകാരും പ്രാദേശിക രാഷ്ട്രീയക്കാരും ഉള്‍പ്പെടെയുള്ളവര്‍ സ്ഥിരമായി ഭലേഷ് ജോഷിയെ സന്ദര്‍ശിക്കാനെത്തിയിരുന്നു. ദുര്‍മന്ത്രവാദത്തിനായി പല സാധാരണക്കാരും ജോഷിയെ സമീപിച്ചിരുന്നു.

കൊലപാതകം ഇങ്ങനെ..

ഭലേഷ് ജോഷി കഴിഞ്ഞിരുന്ന ക്ഷേത്രത്തില്‍ വച്ചാണ് രാഹുലും സോനും കണ്ടുമുട്ടിയതും ബന്ധം ആരംഭിച്ചതും. സോനു സ്ഥിരമായി ജോഷിയുടെ അടുത്ത് പൂജകള്‍ക്കായി ചെല്ലുമായിരുന്നു. രാഹുലുമായുള്ള വിവാഹബന്ധത്തിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഉപദേശത്തിനായി അദ്ദേഹത്തിന്റെ ഭാര്യ ജോഷിയെ സമീപിച്ചു. രാഹുലിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് ജോഷി ഭാര്യയോടു പറഞ്ഞു.

ഇതറിഞ്ഞപ്പോള്‍ തന്നെ പീഡിപ്പിക്കാന്‍ ജോഷി ശ്രമിച്ചെന്നു കാട്ടി കേസ് കൊടുക്കുമെന്ന് സോനു ഭീഷണിപ്പെടുത്തി. നാണക്കേട് ഭയന്നാണ് ജോഷി ഇരുവരെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. അതിനായി 15 രൂപയുടെ പെട്ടെന്ന് ഒട്ടിപ്പിടിക്കുന്ന 50 സൂപ്പര്‍ ഗ്ലൂ ട്യൂബുകള്‍ വാങ്ങി ഒരു കുപ്പിയില്‍ ഒഴിച്ചുവച്ചു.

നവംബര്‍ 18ന് അനുരഞ്ജന ശ്രമത്തിന്റെ ഭാഗമെന്ന വ്യാജേന രാഹുലിനെയും സോനുവിനെയും ജോഷി വനത്തിലെ ഒറ്റപ്പെട്ട പ്രദേശത്തേക്കു വിളിപ്പിച്ചു. അവരുടെ പ്രശ്‌നങ്ങള്‍ മാറാന്‍ ഇരുവരും തമ്മില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. എന്നിട്ട് ഇയാള്‍ സ്ഥലത്തുനിന്നു മാറി. രാഹുലും സോനുവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ തിരിച്ചെത്തി ഇവരുടെ മേല്‍ സൂപ്പര്‍ ഗ്ലൂ ഒഴിക്കുകയായിരുന്നു. പിന്നാലെ രാഹുലിന്റെ കഴുത്ത് അറുത്ത ജോഷി, സോനുവിനെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു.

വനത്തിനുള്ളിലെ റോഡില്‍നിന്ന് 300 മീറ്റര്‍ മാറിയായിരുന്നു പൊലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സൂപ്പര്‍ ഗ്ലൂവിന്റെ പശയില്‍നിന്ന് രക്ഷപ്പെടാന്‍ ഇരുവരും ശ്രമിച്ചതിന്റെ അടയാളങ്ങള്‍ ശരീരത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ജോഷിയുടെ കൈനഖത്തിന്റെ ഇടയില്‍നിന്ന് സൂപ്പര്‍ ഗ്ലൂ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ജോഷിയുടെ താരപരിവേഷം വച്ച് നിരവധിപ്പേര്‍ ഇയാളെ കേസില്‍നിന്ന് പുറത്തിറക്കാന്‍ സമീപിച്ചെന്നും എന്നാല്‍ ഇത്രയും ക്രൂരത നിറഞ്ഞ കേസ് ആണെന്നു കേട്ടതോടെ മടങ്ങിപ്പോയെന്നും പൊലീസ് പറയുന്നു.

 

 

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…