മുംബൈ: നാവികസേനാ നിലയത്തിലെ കപ്പല്‍ നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു സേനാംഗങ്ങള്‍ക്ക് വീരമൃത്യു. യുദ്ധക്കപ്പലായ ഐഎന്‍എസ് രണ്വീറിലാണു സ്ഫോടനമുണ്ടായത്. 11 പേര്‍ക്കു പരുക്കേറ്റു. മറ്റു നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സ്ഫോടനം സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പിറക്കി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കപ്പലിലെ ജീവനക്കാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നെന്നും ഉടന്‍തന്നെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയെന്നും അധികൃതര്‍ അറിയിച്ചു.
In an unfortunate incident today at Naval Dockyard Mumbai, 3 naval personnel lost their lives in an explosion in an internal compartment onboard INS Ranvir. Responding immediately, the ship's crew brought the situation under control. There is no major material damage. pic.twitter.com/c9wJUieCCj
— ANI (@ANI) January 18, 2022