നീന്തല്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

1 second read
0
0

തിരുവനന്തപുരം: നീന്തല്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണിക്കുമെന്നു പൊതു വിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി. പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍ നീന്തല്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി നല്‍കിയ നിവേദനത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി വി. ശിവന്‍കുട്ടി.

തന്റെ വീട്ടിനടുത്തുള്ള തോട്ടില്‍ വീണ മൂന്നു പേരെ നീന്തി രക്ഷപ്പെടുത്തിയ കൈനടി സ്വദേശി അതുല്‍ കൃഷ്ണയ്ക്കും വേമ്പനാട് കായലില്‍ 4 കിലോമീറ്റര്‍ നീന്തി ഗിന്നസ് ബുക്കില്‍ ഇടം നേടിയ കോതമംഗലം സ്വദേശിനി ജുവല്‍ മറിയം ബേസിലിനും ഒപ്പമാണ് ജോസ് കെ. മാണി മന്ത്രിയെ കണ്ടത്.

കേരളത്തില്‍ മാറിവരുന്ന കാലാവസ്ഥാ സാഹചര്യങ്ങളില്‍ കുട്ടികള്‍ നീന്തല്‍ പഠിക്കുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. അതുലിനെയും ജുവലിനെയും മന്ത്രി അഭിനന്ദിച്ചു.

 

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…