എസ്എന്‍ഡിപി കേസില്‍ ഇപ്പോള്‍ വന്നിരിക്കുന്ന വിധിയില്‍ ഗോകുലം ഗോപാലനല്ല വാദി: കേസ് നടത്തിയത് മറ്റുള്ളവര്‍: ഗോപാലന്റെ പേര് പൊന്തി വന്നത് പിആര്‍ വര്‍ക്കിന്റെ ഭാഗം

3 second read
0
0

കൊച്ചി: എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പിലെ ആനുപാതിക പ്രാതിനിധ്യം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി വന്നതിന് പിന്നാലെ ഗോകുലം ഗോപാലനെ വാഴ്ത്തുന്ന തരത്തിലുള്ള പ്രചാരണമാണ് നാടു മുഴുവന്‍ നടക്കുന്നത്. ഗോകുലത്തെ വിളിക്കൂ യോഗത്തെ രക്ഷിക്കൂ എന്ന വിധമുള്ള ടാഗ് ലൈന്‍ പ്രചാരണവും അരങ്ങു കൊഴുക്കുന്നു. എന്നാല്‍, ഗോകുലം ഗോപാലന് ഈ കേസില്‍ യാതൊരു പങ്കുമില്ലെന്ന് തുറന്ന് എഴുതുകയാണ് അഡ്വ. കമല്‍ ജിത്ത് കമലാസനനന്‍. കേസില്‍ അഡ്വ. ചന്ദ്രസേനനൊപ്പം കക്ഷിയായിരുന്നയാളാണ് അഡ്വ. കമല്‍ജിത്ത്.
അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ:

ഗോകുലം ഗോപാലന്‍ അല്ല ഇപ്പോള്‍ വിധി ഉണ്ടായ കേസിലെ വാദി .
ടിയാന്‍ അല്ല കേസിലെ വക്കീലിനെ വെച്ചത് ,ടിയാനല്ല കേസിനു കാശ് മുടക്കിയതും . ഇങ്ങനൊരു കേസിനെ കുറിച്ച് ടിയാന് അറിയാമായിരുന്നോ എന്ന് പോലും ഉറപ്പില്ല .

സാധാരണ ഈഴവര്‍ക്ക് വേണ്ടി , സാധാരണക്കാര്‍ കുഞ്ഞുങ്ങള്‍ക്ക് പാലും ബിസ്‌കറ്റും വാങ്ങാന്‍ വെച്ച കാശില്‍ നിന്നും കുറച്ചു ദാനമായി നല്‍കിയത് വെച്ച് , സാധാരണക്കാര്‍ ആയ സമുദായ അംഗങ്ങള്‍ ഫയല്‍ ചെയ്ത കേസില്‍ ആണ് വിധി വന്നത് .

എന്നിട്ടും നടേശന്റെ PR ഉപദേശകനായും , SNDP ക്യാമ്പുകളിലെ അദ്ധ്യാപകനായും പുള്ളിയുടെ ഫീസും ,ജെണ്ടും ,റീത്തും വാങ്ങി ബുഫേയും കഴിച്ചു ഏമ്പക്കം വിടുന്ന നിച്പച്ച നിരീച്ചകന്‍ ജയശങ്കരന്‍ നായര്‍ക്ക് നടേശനെ വാഴ്ത്തി ഊടൂബ് വീഡിയോ ഇറക്കുമ്പോള്‍ അപ്പുറത്ത് ഗോകുലം ഗോപാലന്റെ ചിരിക്കുന്ന മുഖം വേണം .

കേസില്‍ വിധി വന്ന ദിവസത്തെ ചാനല്‍ ചര്‍ച്ചകള്‍/ വാര്‍ത്തകള്‍ നിങ്ങള്‍ നോക്കൂ. തെക്കന്‍ ജില്ലയിലെ നടേശന്‍ വിരുദ്ധ വേഷം പുറത്തണിഞ്ഞ ഒരു മദ്യ മുതലാളി. എന്നത്തേയും പോലെ ഗോകുലം ഗോപാലന്‍ .
രണ്ടു തവണ കളം മാറി ചവിട്ടിയതിനാല്‍ ഒരു പരിധിക്കു അപ്പുറം നടേശനെ വിമര്‍ശിക്കാന്‍ പരിമിതികള്‍ ഉള്ള വിദ്യാസാഗര്‍ സര്‍.
പഴയ വീഞ്ഞ് കുപ്പികള്‍ ഒക്കെ വീണ്ടും പൊടി തട്ടി എടുക്കുന്നു .

എന്ത് വിധി ആണ് വന്നത് ?
നടേശനെ പുറത്താക്കി ഗോകുലത്തെ വെയ്ക്കാനുള്ള വിധി അല്ല .മറിച്ചു സാധാരണക്കാരായ ഈഴവ സമുദായ അംഗങ്ങള്‍ക്ക് കൂടി ഭരണ പങ്കാളിത്തം ഉറപ്പാക്കാനുള്ള വിധിയാണ് ഉണ്ടായതു . എന്നാല്‍ അത് മറച്ചു പിടിച്ചു കുറച്ചു മുതലാളിമാരുടെ പടല പിണക്കം മാത്രമാക്കി വരുത്തി തീര്‍ക്കാന്‍ ആയിരുന്നു അവരുടെയൊക്കെ ശ്രമം.

ലക്ഷ്യം യോഗം ഒരിക്കലും നട്ടെല്ല് ഉള്ള ശക്തിയായി മാറരുത് എന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെയും, മത/ സവര്‍ണ്ണ ലോബികളുടെയും ആവശ്യമാണ് . അതിനു അത് എന്നും നടേശന്‍ – ഗോപാലന്‍ യുദ്ധം ആയി തന്നെ അവര്‍ ചിത്രീകരിക്കും .

വാസ്തവത്തില്‍ ചങ്കരന്‍ നായര്‍ ഈ വീഡിയോ ഇറക്കിയപ്പോള്‍ ചോവന്റെ ബുദ്ധി ഓര്‍ത്തു ഉള്ളില്‍ ചിരിച്ചു കാണും .SNDP ക്കാരുടെ കാശും വാങ്ങി, അവറ്റകളുടെ കയ്യടിയുടെ അകമ്പടിയോടെ SNDP യെ തന്നെ നശിപ്പിക്കാന്‍ വേണ്ടി നാക്ക് വളയ്ക്കാന്‍ കഴിയുന്നത് ഒരു അസുലഭ ഭാഗ്യം തന്നെയല്ലേ

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…