ഒരു ഭീകരവാദിയെപ്പോലെ എന്നെ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നത് എന്തിനെന്ന് സ്വപ്ന സുരേഷ്

0 second read
0
0

പാലക്കാട്: ഒരു ഭീകരവാദിയെപ്പോലെ എന്നെ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നത് എന്തിനെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഒരു ഫെയ്‌സ്ബുക് പോസ്റ്റിന്റെ പേരിലാണ് എന്റെ അഭിഭാഷകനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയെ അപമാനിച്ചതിന് എന്തുകൊണ്ട് ഷാജ് കിരണിനെതിരെ കേസെടുക്കുന്നില്ല.

മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സ്വപ്ന പറഞ്ഞു. എന്റെ അഭിഭാഷകനെ പൊക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞിരുന്നു. അതുപോലെ ഇന്ന് നടന്നു. പി.എസ്.സരിത്തിനെ പൊക്കുമെന്നും ഷാജ് പറഞ്ഞു. അതും നടന്നുവെന്ന് സ്വപ്ന വ്യക്തമാക്കി.

മതനിന്ദ ആരോപിച്ച് അഭിഭാഷകന്‍ അഡ്വ. ആര്‍.കൃഷ്ണരാജിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു സ്വപ്നയുടെ പ്രതികരണം. മാധ്യമങ്ങളോട് സംസാരിക്കവെ സ്വപ്ന വിതുമ്പുകയും കുഴഞ്ഞുവീഴുകയും ചെയ്തു. സ്വപ്നയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…