ഇന്ത്യന്‍ ടീമില്‍ റിസര്‍വ് അംഗമായി മലയാളി ബോളര്‍ എസ്. മിഥുനെ ഉള്‍പ്പെടുത്തി

0 second read
0
0

കോട്ടയം: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ റിസര്‍വ് അംഗമായി മലയാളി ബോളര്‍ എസ്. മിഥുനെ ഉള്‍പ്പെടുത്തി. ആലപ്പുഴ കായംകുളം സ്വദേശിയാണ്. ഏഴംഗ റിസര്‍വ് ടീമിലാണു മിഥുനു സ്ഥാനം. പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ റിസര്‍വ് താരങ്ങളെയും ഉള്‍പ്പെടുത്തുകയായിരുന്നു. തമിഴ്‌നാട് താരങ്ങളായ ഷാരൂഖ് ഖാന്‍, സായ് കിഷോര്‍ തുടങ്ങിയവരെയും റിസര്‍വ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

4 വര്‍ഷമായി ആഭ്യന്തര ക്രിക്കറ്റില്‍ കേരള ടീമിലെ സ്ഥിരാംഗമാണ് ലെഗ് സ്പിന്നറായ മിഥുന്‍. കഴിഞ്ഞ വര്‍ഷം സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂര്‍ണമെന്റില്‍ 5 മത്സരങ്ങളില്‍ നിന്ന് 9 വിക്കറ്റു വീഴ്ത്തിയ മിഥുന്‍ ടൂര്‍ണമെന്റില്‍ കേരളത്തിനായി കൂടുതല്‍ വിക്കറ്റ് നേടിയ താരവുമായി. ഈ പ്രകടനമാണ് റിസര്‍വ് നിരയിലേക്കു വഴിതുറന്നത്.

3 മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി ആറിന് അഹമ്മദാബാദില്‍ നടക്കും. തുടര്‍ന്നു ട്വന്റി20 പരമ്പരയും നടക്കും.

Load More Related Articles
Load More By Editor
Load More In Sports

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…