ലണ്ടന്‍: ഓള് ഇംഗ്ലണ്ട് ബാഡ്മിന്റന്‍ വനിതാ ഡബിള്‍സില്‍ വനിതാ ഡബിള്‍സില്‍ മലയാളിതാരം ട്രീസ ജോളി- ഹൈദരാബാദുകാരി ഗായത്രി ഗോപിചന്ദ് സഖ്യം സെമിയിലെത്തി. വനിതാ ഡബിള്‍സ് ക്വാര്‍ട്ടറില്‍ കൊറിയന്‍ സഖ്യത്തെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് തോല്‍പ്പിച്ചത്. ആദ്യ ഗെയിം നഷ്ടമായ ശേഷമാണ് ട്രീസ-ഗായത്രി സഖ്യത്തിന്റെ തിരിച്ചുവരവ്. സ്കോര്‍: 14-21, 22-20, 21-15.
പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നും സെമിയില്‍ കടന്നു. എതിരാളി ലു ഗുവാങ് ചു പിന്മാറിയതിനെ തുടര്‍ന്നാണ് ലക്ഷ്യ സെമിയില്‍ കടന്നത്. ക്വാര്‍ട്ടറില്‍ ലോക മൂന്നാം നമ്പര്‍താരം ഡെന്മാര്ക്കിന്റെ ആന്‍ഡേഴ്സ് ആന്റന്സനെയാണ് ലക്ഷ്യ സെന്‍ അട്ടിമറിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ലക്ഷ്യ സെന്നിന്റെ വിജയം.
അതേസമയം പി.വി.സിന്ധുവും കെ.ശ്രീകാന്തും, സൈന നെഹ്വാളും രണ്ടാം റൗണ്ടില്‍ പുറത്തായി. ജപ്പാന്റെ സയാക തകഹാഷിയോടാണ് സിന്ധു തോറ്റത്.