വിരാട് കോലിയെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം പാഴാക്കി ബംഗ്ലദേശ് ബോളര്‍ ഖാലിദ് അഹമ്മദ്

1 second read
0
0

കാന്‍പുര്‍: ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിടെ വിരാട് കോലിയെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം പാഴാക്കി ബംഗ്ലദേശ് ബോളര്‍ ഖാലിദ് അഹമ്മദ്. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം 18-ാം ഓവറിലാണ് വിരാട് കോലിയെ റണ്‍ഔട്ടാക്കാനുള്ള അവസരം ബംഗ്ലദേശ് ബോളര്‍ നഷ്ടപ്പെടുത്തിയത്. പന്തു നേരിട്ട വിരാട് കോലി ഓടിയെങ്കിലും, നോണ്‍ സ്‌ട്രൈക്കര്‍ ഋഷഭ് പന്തുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്ന് പിച്ചിന്റെ മധ്യത്തില്‍നിന്ന് പിന്‍വാങ്ങി. ഈ സമയം വിക്കറ്റിന് അടുത്തേക്കു കുതിച്ച ബോളര്‍ ഖാലിദ് അഹമ്മദ് പന്ത് കൈയിലെടുത്തിരുന്നു.

കോലി ക്രീസിലെത്തും മുന്‍പേ ഖാലിദ് റണ്‍ഔട്ടിനായി പന്തെറിഞ്ഞെങ്കിലും, വിക്കറ്റിനു തൊട്ടടുത്തുകൂടെ ലക്ഷ്യം കാണാതെ പോകുകയായിരുന്നു. ഇതു കണ്ട് ഡ്രസിങ് റൂമില്‍ ഇരിക്കുകയായിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ തലയില്‍ കൈവച്ചുപോയി. അനായാസം കോലിയെ പുറത്താക്കാമായിരുന്നിട്ടും, അവസരം പാഴായതില്‍ ബംഗ്ലദേശ് ബോളര്‍ സഹതാരങ്ങളില്‍നിന്നും പഴികേട്ടു. റണ്‍ഔട്ടില്‍നിന്നു രക്ഷപെട്ട കോലിയെ കെട്ടിപ്പിടിച്ചാണ് ഋഷഭ് പന്ത് ഖേദം പ്രകടിപ്പിച്ചത്.

ആദ്യ ഇന്നിങ്‌സില്‍ 35 പന്തുകള്‍ നേരിട്ട കോലി 47 റണ്‍സെടുത്താണു പുറത്തായത്. ഷാക്കിബ് അല്‍ ഹസന്റെ പന്തില്‍ താരം ബോള്‍ഡാകുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 52 റണ്‍സ് ലീഡാണു സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

യശസ്വി ജയ്‌സ്വാളും (51 പന്തില്‍ 72), കെ.എല്‍. രാഹുലും (43 പന്തില്‍ 68) ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചറി തികച്ചു. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 233 ന് ഓള്‍ഔട്ടായിരുന്നു. മഴ കാരണം കാന്‍പുരില്‍ രണ്ടും മൂന്നും ദിവസങ്ങളില്‍ കളി നടന്നിരുന്നില്ല.

 

Load More Related Articles
Load More By Editor
Load More In Sports

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…