കാന്‍പുര്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒരു മോശം റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. വണ്‍ഡൗണായി ക്രീസിലെത്തുന്ന പൂജാര ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുന്തൂണാണെങ്കിലും, ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറിയിലെത്താനാകാതെ പുറത്തായതോടെയാണ് ഒരു മോശം റെക്കോര്‍ഡിന് ഉടമയായത്. ഒന്നാം ഇന്നിങ്‌സില്‍ 88 പന്തില്‍ 25 റണ്‍സെടുത്ത പൂജാര, രണ്ടാം ഇന്നിങ്‌സില്‍ 33 പന്തില്‍ 22 റണ്‍സെടുത്തും പുറത്തായിരുന്നു.
ഈ ടെസ്റ്റോടെ, വണ്‍ഡൗണായി എത്തി തുടര്‍ച്ചയായി 39 ഇന്നിങ്‌സുകളാണ് ഒരു സെഞ്ചുറി പോലുമില്ലാതെ പൂജാര പൂര്‍ത്തിയാക്കിയത്. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ താരം അജിത് വഡേക്കറിന്റെ റെക്കോര്‍ഡിനൊപ്പമെത്തി പൂജാര. ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായിരുന്ന വഡേക്കര്‍ 1968-1974 കാലഘട്ടത്തിലാണ് വണ്‍ഡൗണായി എത്തി തുടര്‍ച്ചയായി 39 ഇന്നിങ്‌സുകളില്‍ സെഞ്ചുറിയില്ലാതെ മടങ്ങിയത്.
പൂജാരയാകട്ടെ, 2019 മുതലാണ് സെഞ്ചുറി കണ്ടെത്താനാകാതെ വിഷമിക്കുന്നത്. ഇതിനു മുന്‍പ് 2013 – 2016 കാലഘട്ടത്തിലും പൂജാര വണ്‍ഡൗണായി ഇറങ്ങി ഒരു സെഞ്ചുറി പോലുമില്ലാതെ 37 ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട്.