ധാക്ക: ബദ്ധവൈരികളായ പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി സെമിയില്‍. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. പെനല്‍റ്റി കോര്‍ണറില്‍നിന്ന് ഇരട്ടഗോള്‍ നേടിയ ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 13, 54 മിനിറ്റുകളിലായിരുന്നു ഹര്‍മന്‍പ്രീതിന്റെ ഗോളുകള്‍. ഇന്ത്യയുടെ മൂന്നാം ഗോള്‍ 42-ാം മിനിറ്റില്‍ ആകാശ്ദീപ് സിങ് നേടി. ജുനൈദ് മന്‍സൂറിന്റെ വകയാണ് പാക്കിസ്ഥാന്റെ ആശ്വാസഗോള്‍.
ഏഷ്യന്‍ ചാംച്യന്സ് ട്രോഫിയിലെ നിലവിലെ ജേതാക്കളാണ് ഇന്ത്യയും പാക്കിസ്ഥാനും. 2018ലെ ടൂര്‍ണമെന്റില്‍ കലാശപ്പോരാട്ടം മഴ മൂലം ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചത്.
പാക്കിസ്ഥാനെതിരായ വിജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. ജപ്പാനോട് കഴിഞ്ഞ കളിയില്‍ സമനില വഴങ്ങിയ പാക്കിസ്ഥാന്, നാലാം സ്ഥാനത്താണ്