
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 15ന് പ്രഖ്യാപിക്കും. പത്താം ക്ലാസ് പരീക്ഷാ ഫലം ജൂണ്‍ 15നു മുന്‍പും പ്ലസ്ടു ഫലം ജൂണ്‍ 20നു മുന്‍പും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു.
സംസ്ഥാനത്തെ 2,962 കേന്ദ്രങ്ങളിലായി 4,26,999 കുട്ടികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഗള്‍ഫ് മേഖലയില്‍ ഒന്‍പതു കേന്ദ്രങ്ങളിലായി 574, ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളിലായി 882 പരീക്ഷാര്‍ഥികളുണ്ടായിരുന്നു.മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29വരെയായിരുന്നു എസ്എസ്എല്‍സി എഴുത്തുപരീക്ഷകള്‍.