അജോ കുറ്റിക്കന്‍
തലവായ്പുരം: വീട്ടുജോലിക്ക് പോയി അപസ്മാര രോഗിയായ അമ്മയെ പരിപാലിക്കുന്നത് എട്ടുവയസുള്ള മകള്‍. രാജപാളയത്തിന് സമീപം ചേത്തുറയിലാണ് ആരെയും കണ്ണീരിലാഴ്ത്തുന്ന ഈ കാഴ്ച. ചേത്തുറ സ്വദേശിയായ ഗുരുഭക്തിയും മകള്‍ മഹാലക്ഷ്മിയുമാണ് ദുരിത ജീവിതത്തിന്റെ ഇരകള്‍.
ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതോടെ നടുത്തുള്ള തോട്ടങ്ങളില്‍ ജോലിക്ക് പോയായിരുന്നു ഗുരുഭക്തി കുടുംബം പുലര്‍ത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടയില്‍ തിളച്ച എണ്ണ തെറിച്ച് വീണ് ഗുരുഭക്തിയുടെ മുഖത്തിനും ശരീരഭാഗത്തിനും പൊള്ളലേറ്റു. അതോടെ കൈ ചലിപ്പിക്കാനാവാത്ത അവസ്ഥയിലായി.
ഇതു മൂലം അവര്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാത്ത വന്നതോടെ ഭക്ഷണം കഴിക്കാന്‍ പോലും മാര്‍ഗമില്ലതെ വന്നു.ഇതോടെ പഠനം ഉപേക്ഷിച്ച് ജോലിക്ക് പോകാന്‍ മഹാലക്ഷ്മി തീരുമാനിക്കുകയായിരുന്നു. അയല്‍ വീടുകളില്‍ പാത്രം കഴുകിയും അടുക്കള ജോലികള്‍ ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് വീട്ടു വാടകയും ചികിത്സാ ചിലവുകളുമടക്കം കണ്ടെത്തുന്നത്. സ്വന്തം മകളെപ്പോലെ അമ്മയ്ക്ക് ഭക്ഷണവും മരുന്നും നല്‍കി പരിപാലിക്കുന്ന എട്ടു വയസുകാരി ഒരു നാടിന്റെ നൊമ്പരമായി മാറിയിരിക്കുകയാണ്.
റേഷന്‍ കാര്‍ഡും അനുബന്ധ രേഖകളും ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായവും ലഭിക്കാത്ത അവസ്ഥയിലാണ് ഈ കുടുംബം. ഗുരുഭക്തിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്ന് രാജപാളയം തഹസില്‍ദാര്‍ രാമചന്ദ്രന്‍ പറഞ്ഞു.
അതേ സമയം ‘കുടുംബത്തെ സഹായിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് വിരുദുനഗര്‍ ജില്ലാ കലക്ടര്‍ മേഘനാഥ് റെഡ്ഡി ട്വീറ്റ് ചെയ്തു. ഇന്ന് കുടുംബത്തെ കാണാനും ആവശ്യമായ സഹായം നല്‍കാനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.