കോട്ടയം: കുറിച്ചിയില്‍ മൂര്‍ഖനെ പിടികൂടുന്നതിനിടെ വാവ സുരേഷിന് പാമ്പു കടിയേറ്റു. ഗുരുതരാവസ്ഥയില്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുരേഷിനെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
വാവ സുരേഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ആശുപത്രിയില്‍ എത്തുന്നതിന് 10 മിനിറ്റ് മുന്‍പ് ബോധം നഷ്ടപ്പെട്ടു. നാഡിമിടിപ്പ് 20ലേക്കു താഴ്ന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്റിവെനം നല്കി. കടിച്ച പാമ്പുമായാണ് ആശുപത്രിയില്‍ എത്തിച്ചത്.