
കൊച്ചി: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പിണക്കം മറന്നു നടന്‍ സുരേഷ് ഗോപി താരസംഘടനയായ അമ്മയുടെ പരിപാടിക്ക് എത്തി. കൊച്ചി കലൂരിലെ അമ്മ ആസ്ഥാനത്തു നടന്ന മെഡിക്കല്‍ ക്യാംപിലാണു മുഖ്യാതിഥിയായി സുരേഷ് ഗോപി പങ്കെടുത്തത്. അമ്മയുടെ ഔദ്യോഗിക വേദിയിലെത്തിയ സുരേഷ് ഗോപിയെ പൊന്നാടയണിയിച്ചാണു സഹപ്രവര്‍ത്തകര്‍ വരവേറ്റത്.
സംഘടനയുടെ തുടക്കത്തില്‍ ഗള്‍ഫില്‍ അവതരിപ്പിച്ച സ്റ്റേജ് പരിപാടിയെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അമ്മയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സുരേഷ് ഗോപി തീരുമാനിച്ചത്.