ബാര്‍ബഡോസ്: കൃത്യസമയത്ത് അവസരത്തിനൊത്തുയര്‍ന്ന സൂര്യകുമാര്‍ യാദവ് ഇന്ത്യയെ രക്ഷിച്ചു. അര്‍ധ സെഞ്ചറിയുമായി സൂര്യകുമാര്‍ യാദവ് തിളങ്ങിയ മത്സരത്തില്‍ ഇന്ത്യ നേടിയത് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ്. അഫ്ഗാനിസ്ഥാന് 182 റണ്‍സ് വിജയലക്ഷ്യം. മുന്‍നിര റണ്‍സ് കണ്ടെത്താന്‍ പാടുപെട്ടപ്പോള്‍ മധ്യനിരയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ടീം ഇന്ത്യയ്ക്കു രക്ഷയായത്. 28 പന്തുകള്‍ നേരിട്ട സൂര്യ 53 റണ്‍സെടുത്തു പുറത്തായി.മൂന്നു സിക്‌സുകളും അഞ്ചു ഫോറുകളുമാണ് താരം അടിച്ചത്.
ഹാര്‍ദിക് പാണ്ഡ്യ 24 പന്തില്‍ 32 റണ്‍സെടുത്തു. തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (13 പന്തില്‍ എട്ട്) നഷ്ടമായ ഇന്ത്യ പതുക്കെയാണു താളം കണ്ടെത്തിയത്. പവര്‍പ്ലേയില്‍ (ആറ് ഓവറുകള്‍) ഇന്ത്യ നേടിയത് 47 റണ്‍സ്. ഓപ്പണിങ് സഖ്യം പരാജയപ്പെട്ടതോടെ കോലിക്കു കൂട്ടായി ഋഷഭ് പന്തെത്തി. നാലു ഫോറുകള്‍ അടിച്ച ഋഷഭ് 11 പന്തില്‍ 20 റണ്‍സെടുത്തു. പിന്നാലെ വിരാട് കോലിയും (24 പന്തില്‍ 24), ശിവം ദുബെയും (ഏഴു പന്തില്‍ 10) പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായി.
സൂര്യകുമാര്‍ യാദവിനൊപ്പം ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നതോടെയാണ് ഇന്ത്യന്‍ റണ്ണൊഴുക്കിനു വേഗം കൂടിയത്. 12.2 ഓവറില്‍ ഇന്ത്യ 100 തൊട്ടു. 27 പന്തുകളില്‍ സൂര്യ കുമാര്‍ യാദവ് അര്‍ധ സെഞ്ചറിയിലെത്തി. തൊട്ടുപിന്നാലെ ഫസല്‍ഹഖ് ഫറൂഖിയുടെ പന്തില്‍ മുഹമ്മദ് നബി ക്യാച്ചെടുത്ത് സൂര്യയെ മടക്കി.