സൊമാലിയന്‍ പ്രധാനമന്ത്രി മുഹമ്മദ് റോബിളിനെ പ്രസിഡന്റ് മുഹമ്മദ് ഫര്‍മാജോ സസ്‌പെന്‍ഡുചെയ്തു

0 second read
0
0

മൊഗദിഷു:സൊമാലിയന്‍ പ്രധാനമന്ത്രി മുഹമ്മദ് റോബിളിനെ പ്രസിഡന്റ് മുഹമ്മദ് ഫര്‍മാജോ സസ്‌പെന്‍ഡുചെയ്തു. അഴിമതിയാരോപണം നേരിടുന്ന റോബിളിനെതിരായ അന്വേഷണം പൂര്‍ത്തിയാകുംവരെ സസ്‌പെന്‍ഷന്‍ തുടരുമെന്നാണ് വിവരം.

ഉപപ്രധാനമന്ത്രി മഹദി മുഹമ്മദിനാണ് പകരം ചുമതല. പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മില്‍ ഏറെക്കാലമായുള്ള തര്‍ക്കംകാരണം രാജ്യത്ത് ഭരണപ്രതിസന്ധി നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവം. അതേസമയം, പ്രസിഡന്റിന്റെ നടപടി അതിരുകടന്നതാണെന്നും റോബിള്‍ തത്സ്ഥാനത്തു തുടരുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.

പരോക്ഷമായ അട്ടിമറിനടത്താന്‍ പ്രസിഡന്റ് ശ്രമിക്കുന്നതായും ആരോപണമുണ്ട്. തിങ്കളാഴ്ച റോബിള്‍ ഓഫീസിലേക്കു കടക്കുന്നത് തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു.

 

Load More Related Articles
Load More By Editor
Load More In World

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…