കര്‍ണാടക: ക്ലാസില്‍ കൊണ്ടു വന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താനെന്ന പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വസ്ത്രമഴിച്ചു പരിശോധിച്ച ഹെഡ്മിസ്ട്രസിനെ സസ്പെന്‍ഡ് ചെയ്തു. ഹെഡ്മിസ്ട്രസിനെതിരെ പോക്സോ കേസ് ചുമത്തണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ രംഗത്തുവന്നതിനെ തുടര്‍ന്നാണു നടപടി. ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനി വസ്ത്രമഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ സഹായത്തിന് ആണ്‍കുട്ടികളെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.