സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവിഹിതം 47,541 കോടി രൂപയില്‍നിന്ന് 95,082 കോടി രൂപയായി

1 second read
0
0

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവിഹിതം 47,541 കോടി രൂപയില്‍നിന്ന് 95,082 കോടി രൂപയായി ഉയര്‍ത്തിയതായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. അടിസ്ഥാന വികസനത്തിനുള്ള മൂലധനച്ചെലവിന്റെ ഒരു ഗഡു മുന്‍കൂറായി നല്‍കുന്നതുള്‍പ്പടെയാണിത്. കോവിഡനന്തര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായും സംസ്ഥാന ധനമന്ത്രിമാരുമായും തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ഈ മാസം 22-ന് നികുതി വിഹിതമായ 95,082 കോടി രൂപ വിതരണം ചെയ്യാന്‍ ധനകാര്യ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി ധനമന്ത്രി അറിയിച്ചു. കോവിഡ് കാലത്തിനുമുമ്പുള്ള തലത്തിലേക്ക് ഒട്ടേറെ സാമ്പത്തിക സൂചകങ്ങള്‍ മാറിയിട്ടുണ്ടെങ്കിലും നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കാനുള്ള ചര്‍ച്ചകള്‍ക്കടക്കമായിരുന്നു യോഗം.

കോവിഡിന് പിന്നാലെ വളര്‍ച്ചനിരക്ക് കുറഞ്ഞിരുന്നു. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സാമ്പത്തികരംഗം പച്ചപിടിക്കുന്നതിന്റെ സൂചനകളാണുള്ളത്. വേഗത്തില്‍ വളരുന്ന സാമ്പത്തിക വ്യവസ്ഥ എന്ന നിലയില്‍ ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ച ഐ.എം.എഫും ലോകബാങ്കും യഥാക്രമം 9.5 ശതമാനം, 8.3 ശതമാനം എന്നിങ്ങനെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. ഈ സാധ്യത കൂടുതല്‍ ഉപയോഗിക്കാനുള്ള ചര്‍ച്ചകളാണ് നടക്കുകയെന്ന് ധനകാര്യ സെക്രട്ടറി കൂടിക്കാഴ്ചയ്ക്കുമുമ്പ് വ്യക്തമാക്കിയിരുന്നു.

 

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…