ദുബായ്: യുഎഇയില്‍ തല്‍ക്കാലം ആദായനികുതി ഏര്‍പ്പെടുത്തില്ലെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അല്‍ സെയൂദി പറഞ്ഞു. ആദായനികുതി നിലവില്‍ പരിഗണനയിലില്ലെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. 2023 മുതല്‍ 9 ശതമാനം കോര്‍പറേറ്റ് നികുതി ചുമത്തുമെന്ന് ഈ വര്‍ഷം ആദ്യം പറഞ്ഞിരുന്നു.
യുഎഇയുടെ പുതിയ കോര്‍പറേറ്റ് നികുതി, ബിസിനസുകാര്‍ നല്ല രീതിയില്‍ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. പുതിയ ലെവി, കമ്പനികള്‍ ഇപ്പോള്‍ അടയ്ക്കുന്ന ഫീസിന് പകരമാകും. യുഎഇ 2018-ല്‍ അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്) അവതരിപ്പിച്ചിരുന്നു.
അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കോര്‍പറേറ്റ് നികുതി എങ്ങനെ ചുമത്തുമെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ വിശദാംശങ്ങള്‍ ധനമന്ത്രാലയം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.