അടൂര്‍:സംസ്ഥാനത്തെ ആദ്യത്തെ സഹകരണ സീ ഫുഡ് ഹോട്ടല്‍ അടൂരില്‍ ആരംഭിക്കുന്നു. സഹകരണ വകുപ്പ് ഫിഷറീസ് വകുപ്പുമായി ചേര്‍ന്നാണ് ഹോട്ടല്‍ ആരംഭിക്കുന്നത്. പറക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് ഹോട്ടലിന്റെ പ്രവര്‍ത്തനം.കടല്‍ മത്സ്യങ്ങളുടെ വിവിധ തരം ഭക്ഷണം ഇവിടെ ലഭ്യമാകും. കടല്‍ മത്സ്യത്തെ കൂടാതെ കായല്‍ മീനുകളും ലഭ്യമാകും. ശുദ്ധമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളായ മത്സ്യഫെഡ്, കെപ്ക്കോ ചിക്കന്‍, മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ, ഹോര്‍ട്ടികോര്‍പ്പ്, മില്‍മ, അമൂല്‍, വിവിധ സഹകരണ സംഘങ്ങള്‍ ഉത്പ്പാദിപ്പിക്കുന്ന എണ്ണ എന്നിവയുടെ ഉത്പ്പനങ്ങളാണ് ഹോട്ടലില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്നത്.
അടുത്തിടെയാണ് പറക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ഏറ്റവും സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചത് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. അടൂര്‍ ബൈപ്പാസിലാണ് കോ-ഓപ്പറേറ്റീവ് സീ ഫുഡ് ഹോട്ടല്‍ ആരംഭിക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ.ജോസ് കളീയ്ക്കല്‍, വൈസ് പ്രസിഡന്റ് പി.വി രാജേഷ്, ഭരണ സമിതിയംഗം ഇ.എ റഹിം, സെക്രട്ടറി ജി.എസ് രാജശ്രീ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.