ഗള്‍ഫിലേക്ക് പോകാനിരുന്ന യുവതിയെയും അഞ്ചു വയസുളള കുഞ്ഞിനെയും കാണാതായി. കടമ്പനാട്ട് നിന്ന് കാണാതായ അമ്മയെയും കുഞ്ഞിനെയും കുറിച്ച് വിവരമില്ലാതെ പൊലീസും

0 second read
0
0

അടൂര്‍: യുവതിയെയും അഞ്ചു വയസുളള മകളെയും കാണാതായിട്ട് 10 ദിവസം പിന്നിടുമ്പോഴും പൊലീസ് ഇരുട്ടില്‍ തപ്പുന്നു. ശാസ്താംകോട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കടമ്പനാട് ഐവര്‍കാലാ ഭരണിക്കാവ് അമ്പലത്തിന് സമീപം കാഞ്ഞിരവിള കിഴക്കേതില്‍ ആല്‍വിന്‍ റോയിയുടെ ഭാര്യ ആന്‍സി കുട്ടി (30), മകള്‍ ആന്‍ഡ്രിയ ആല്‍വിന്‍ (അഞ്ച്) എന്നിവരെയാണ് മേയ് 10 മുതല്‍ കാണാതായിരിക്കുന്നത്.

ആല്‍വിന്‍ വിദേശത്ത് ജോലി ചെയ്യുകയാണ്. മേയ് 10 മുതല്‍ ആന്‍സിയെയും ആന്‍ഡ്രിയയെയും കാണാനില്ലെന്ന പരാതിയില്‍ ശാസ്താംകോട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പക്ഷേ, അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതി. തിരുവല്ലയിലും മറ്റുമുള്ള ചില പള്ളികളുടെ പരിസരത്ത് അമ്മയും മകളും നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. കാണാതാകുമ്പോള്‍ ധരിച്ചിരുന്ന അതേ വേഷമാണ് ഇവര്‍ക്കുള്ളത്. എന്നാല്‍, ഒമ്പതു ദിവസം കഴിഞ്ഞിട്ടും ഇവരെ കണ്ടെത്തുന്നതിന് യാതൊരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

ബന്ധുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിപ്പ് പ്രചരിപ്പിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതാണ് ഇവരെ കണ്ടെത്താന്‍ തടസമെന്നാണ് പോലീസ് പറയുന്നത്. ഭാര്യയെയും മകളെയും കാണാനില്ലെന്ന വിവരം അറിഞ്ഞ് ആല്‍വിന്‍ റോയ് ബഹറിനില്‍ നിന്ന് നാട്ടിലെത്തിയിട്ടുണ്ട്. തിരുവല്ല, തിരുവനന്തപുരം, പുതുപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഇവര്‍ പതിഞ്ഞിട്ടുണ്ട്. . പള്ളികള്‍ കേന്ദ്രീകരിച്ചാണ് പോകുന്നത് എന്നാണ് പൊലീസ് പറയുന്നത്. അടുത്തമാസം 14ന് ഗള്‍ഫില്‍ ഭര്‍ത്താവിന്റെ ജോലിസ്ഥലത്തേക്ക് പോകാനിരിക്കെയാണ് യുവതിയേയും കുഞ്ഞിനേയും കാണാതായത്.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…