പൂര്‍ണ നഗ്‌നനായി എംഎല്‍എയുടെ സ്ഥാപനത്തില്‍ മോഷ്ടാവ്; ഡ്രൈ ക്ലീന്‍ ചെയ്ത വസ്ത്രങ്ങള്‍ എടുത്തുകൊണ്ടുപോയി

0 second read
0
0

കോഴിക്കോട്: കോഴിക്കോട് നോര്‍ത്ത് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള യുകെഎസ് റോഡിലെ വണ്ടര്‍ ക്ലീനിങ് സ്ഥാപനത്തില്‍ മോഷണം. മേല്‍ക്കൂരയിലെ ടിന്‍ഷീറ്റ് കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് ഡ്രൈ ക്ലീന്‍ ചെയ്ത വസ്ത്രങ്ങള്‍ എടുത്തുകൊണ്ടുപോയി. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

പൂര്‍ണ നഗ്‌നനായെത്തിയാണ് മോഷണം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. തോളില്‍ ബാഗുമായെത്തിയ മോഷ്ടാവ് ഏറെ നേരം പരതിയെങ്കിലും ഒന്നും കിട്ടാത്തതിനെ തുടര്‍ന്നാണ് ഡ്രൈ ക്ലീന്‍ ചെയ്ത വസ്ത്രങ്ങളുമെടുത്ത് മുങ്ങിയത്. നടക്കാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

ഈ സ്ഥാപനത്തിന്റെ തൊട്ടടുത്തുള്ള ഐഎന്‍ടിയുസി ഓഫിസിലും കള്ളന്‍ കയറി. ഓഫിസിലെ അലമാര തകര്‍ത്തെങ്കിലും ഒന്നും മോഷണം പോയിട്ടില്ല.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…