നഗ്‌നദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി: പീഡനക്കേസില്‍ മോന്‍സനെതിരെ യുവതി

0 second read
0
0

കൊച്ചി: ബലാത്സംഗ കേസിലെ അതിജീവിതയെ ഹണിട്രാപ്പില്‍ കുടുക്കുമെന്ന് പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി. കേസില്‍നിന്നു പിന്‍മാറിയില്ലെങ്കില്‍ നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന് യുവതി ആരോപിച്ചു. ബിസിനസ് പങ്കാളിയുടെ മകന്‍ ആലപ്പുഴ സ്വദേശി ശരത് എന്നയാള്‍ക്കു വേണ്ടിയാണ് മോന്‍സന്‍ ഇടപെട്ടതെന്നു യുവതി പറഞ്ഞു.

ആദ്യം കൊടുത്ത പരാതിയില്‍ മോന്‍സന്റെ പേര് പരാമര്‍ശിച്ചിരുന്നു. ഇതില്‍ നടപടി വരാതിരുന്നതോടെ വീണ്ടും പരാതി നല്‍കി. കോടതിയില്‍ മൊഴി നല്‍കിയെങ്കിലും തുടര്‍നടപടിയുണ്ടായില്ല. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. പ്രതികള്‍ക്കു വേണ്ടി ഇയാള്‍ നേരിട്ടു തന്റെ പിതാവിനെ വിളിച്ചു സംസാരിച്ചിട്ടുണ്ട്.

താല്‍പര്യമില്ലെന്ന് അറിയിച്ചതിനു ശേഷം തന്റെ സഹോദരനെയും സുഹൃത്തിനെയും വീട്ടിലേയ്ക്കു വിളിച്ചു. ഒത്തുതീര്‍പ്പു ചര്‍ച്ച എന്ന പേരിലാണ് വിളിച്ചത്. സഹോദരന്‍ പോയില്ല. പകരം ചെന്ന സുഹൃത്തിനെ പ്രതി ചിത്രീകരിച്ച യുവതിയുടെ നഗ്‌നദൃശ്യം കാട്ടി ഭീഷണിപ്പെടുത്തി. പരാതി പിന്‍വലിക്കാതിരുന്നതോടെ ഗുണ്ടകളെ വീട്ടലേക്ക് അയച്ചും ഭീഷണി തുടര്‍ന്നു.

പൊലീസില്‍ നല്‍കിയ പരാതികളുടെ വിവരങ്ങള്‍ മോന്‍സനു ലഭിക്കുന്നുണ്ടായിരുന്നു. ഇയാളുടെ സ്വാധീനം ഉപയോഗിച്ച് പരാതി അട്ടിമറിക്കുകയായിരുന്നു. ഇപ്പോള്‍ കേസിന്റെ നിജസ്ഥിതി എന്താണെന്ന് അറിയില്ല. കേസില്‍ നടപടിയുണ്ടായില്ലെങ്കില്‍ വീണ്ടും പരാതി നല്‍കുമെന്നും യുവതി പറഞ്ഞു.

പൊലീസില്‍ നല്‍കിയ പരാതികളുടെ വിവരങ്ങള്‍ മോന്‍സനു ലഭിക്കുന്നുണ്ടായിരുന്നു. ഇയാളുടെ സ്വാധീനം ഉപയോഗിച്ച് പരാതി അട്ടിമറിക്കുകയായിരുന്നു. ഇപ്പോള്‍ കേസിന്റെ നിജസ്ഥിതി എന്താണെന്ന് അറിയില്ല. കേസില്‍ നടപടിയുണ്ടായില്ലെങ്കില്‍ വീണ്ടും പരാതി നല്‍കുമെന്നും യുവതി പറഞ്ഞു.

 

Load More Related Articles

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…