കോണ്‍ഗ്രസില്‍ അംഗമാകണോ; മദ്യവും മയക്കുമരുന്നും പാടില്ല

2 second read
0
0

ന്യൂഡല്‍ഹി: ഇനിമുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമാകണമെങ്കില്‍ മദ്യവും മയക്കുമരുന്നും വര്‍ജിക്കുമെന്നും പാര്‍ട്ടി നയങ്ങളെയും പരിപാടികളെയും പൊതുവേദിയില്‍ വിമര്‍ശിക്കില്ലെന്നും സത്യവാങ്മൂലം നല്‍കണം.

മാത്രമല്ല, നിയമപ്രകാരം അനുവദനീയമായതിലും കൂടുതല്‍ വസ്തുവകകള്‍ സ്വന്തമായില്ലെന്നും പാര്‍ട്ടിയുടെ നയങ്ങളും പരിപാടികളും പ്രചരിപ്പിക്കാന്‍ കായികാധ്വാനവും ജോലിയും ചെയ്യാന്‍ മടിയില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണം. പാര്‍ട്ടിയുടെ പുതിയ അംഗത്വഫോമിലാണ് ഇക്കാര്യങ്ങളുള്ളത്. ഇവയുള്‍പ്പെടെ പത്തുകാര്യങ്ങളിലാണ് സത്യവാങ്മൂലം നല്‍കേണ്ടത്.

നവംബര്‍ ഒന്നുമുതല്‍ അംഗത്വവിതരണം ആരംഭിക്കുകയാണ് കോണ്‍ഗ്രസ്. അടുത്തവര്‍ഷം മാര്‍ച്ച് 31 വരെ ഇത് നീളും.ഒരുതരം സമൂഹികവിവേചനത്തിലും ഏര്‍പ്പെടില്ലെന്നും അവ സമൂഹത്തില്‍നിന്ന് നിര്‍മാര്‍ജനം ചെയ്യാനായി പ്രവര്‍ത്തിക്കുമെന്നും പുതിയ അംഗങ്ങളെല്ലാം പ്രതിജ്ഞ ചെയ്യണമെന്നും കോണ്‍ഗ്രസ് നിര്‍ദേശിക്കുന്നു.

‘ഞാന്‍ പതിവായി തനതു ഖാദി ധരിക്കുന്നയാളാണ്; ഞാന്‍ മദ്യപിക്കുകയോ ലഹരി ഉപയോഗിക്കുകയോ ഇല്ല; ഞാന്‍ സാമൂഹികവിവേചനമോ അസമത്വമോ കാണിക്കില്ല; ഇത്തരം വികലമായ കാര്യങ്ങള്‍ സമൂഹത്തില്‍നിന്ന് നിര്‍മാര്‍ജനം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നു; കായികാധ്വാനമുള്‍പ്പെടെ പ്രവര്‍ത്തകസമിതി ഏല്‍പ്പിക്കുന്ന ഏതു ജോലിയും ചെയ്യാന്‍ ഞാന്‍ സന്നദ്ധമാണ്” -എന്നിങ്ങനെയാണ് പുതിയ കോണ്‍ഗ്രസ് അംഗങ്ങള്‍ നല്‍കേണ്ട സത്യവാങ്മൂലം.

കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റിനെ അടുത്തവര്‍ഷം ഓഗസ്റ്റ് 21-നും സെപ്റ്റംബര്‍ 20-നുമിടയില്‍ തിരഞ്ഞെടുക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച സമയക്രമത്തില്‍ വ്യക്തമാക്കുന്നു.

 

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…