സംസ്ഥാനത്ത് സ്വര്‍ണവില പവന് 480 രൂപ കുറഞ്ഞ് 34,720 രൂപയായി. ഗ്രാമിനാകട്ടെ 60 രൂപ താഴ്ന്ന് 4340 രൂപയുമായി. രണ്ടാഴ്ചയായി 35,000 രൂപക്കുമുകളിലായിരുന്നു വില.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,754.86 ഡോളര്‍ നിലവാരത്തിലേക്ക് കഴിഞ്ഞദിവസം ഇടിഞ്ഞിരുന്നു. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണത്തെ ബാധിച്ചത്. അടുത്തയാഴ്ചയിലെ ഫെഡറല്‍ റിസര്‍വ് യോഗം മുന്‍കൂട്ടികണ്ട് നിക്ഷേപകര്‍ കരുതലെടുത്തതും സ്വര്‍ണത്തെ ബാധിച്ചു. ഉത്തേജന പദ്ധതികളില്‍നിന്ന് യുഎസ് കേന്ദ്ര ബാങ്ക് ഘട്ടംഘട്ടമായി പിന്മാറുന്നതിനെക്കുറിച്ച് യോഗംചര്‍ച്ചചെയ്യുമെന്നാണ് സൂചന.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില നേരിയതോതില്‍ ഉയര്‍ന്ന് 46,050 രുപയായി. കഴിഞ്ഞദിവസം 807 രൂപ(1.7ശതമാനം)ഇടിവുനേരിട്ടശേഷമാണ് നേരിയതോതില്‍ മുന്നേറ്റമുണ്ടായത്.