തിരുവനന്തപുരം: മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെതിരെ സമരം ചെയ്ത സി.പി.എമ്മാണ് കെ-റെയിലിനായി വാദിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.പി.എമ്മിന് ഈ വിഷയത്തില്‍ ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.
ബുള്ളറ്റ് ട്രെയിനിനെതിരെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ളവര്‍ ട്വീറ്റുകള്‍ ഇട്ടിട്ടുണ്ട്. അതേ പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഇവിടെ എങ്ങനെയാണ് ഇത്തരത്തില്‍ ഒരു അതിവേഗ ട്രെയിന്‍ പദ്ധതി നടപ്പിലാക്കുക. സി.പി.എമ്മിന് ഈ വിഷയത്തില്‍ ഇരട്ടത്താപ്പാണ്.
പദ്ധതി നടപ്പാക്കും എന്ന വാശിയുമായി മുഖ്യമന്ത്രി മുന്നോട്ട് പോയാല്‍ നടത്താന്‍ അനുവദിക്കില്ല എന്ന നിലപാടുമായി പ്രതിപക്ഷവും മുന്നോട്ട് പോകും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ബുള്ളറ്റ് ട്രെയിനിന് ഞങ്ങള്‍ എതിരല്ല. പക്ഷെ ഞങ്ങളുയര്‍ത്തിയിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ജനങ്ങളായഗ്രഹിക്കുന്ന രീതിയിലുള്ള മറുപടി വേണം.
പദ്ധതിയെ എതിര്‍ക്കുന്ന സി.പി.ഐയും ശാസ്ത്ര സാഹിത്യ പരിഷത്തും വര്‍ഗീയ സംഘടനകളാണോ. കണ്‍സള്‍ട്ടന്‍സികളെ വെക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ പ്രധാന ജോലി. വരുന്ന ദിവസങ്ങളില്‍ കെ-റെയിലിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാവുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.