തിരുവനന്തപുരം: കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിന്‍ കാസര്‍കോട് – തിരുവനന്തപുരം റൂട്ടില്‍ 24നു കാസര്‍കോട്ട് ഉദ്ഘാടനം ചെയ്യും. ആലപ്പുഴ വഴിയായിരിക്കും സര്‍വീസ്. രാവിലെ 7ന് കാസര്‍കോട്ടുനിന്നു പുറപ്പെടും. കണ്ണൂര്‍ (8.03), കോഴിക്കോട് (9.03), ഷൊര്‍ണൂര്‍ (10.03), തൃശൂര്‍ (10.38), എറണാകുളം (11.45), ആലപ്പുഴ (12.38), കൊല്ലം (ഉച്ചയ്ക്ക് 1.55), തിരുവനന്തപുരം (3.05). മടക്ക ട്രെയിന്‍ വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടും. കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂര്‍ (രാത്രി 7.40), ഷൊര്‍ണൂര്‍ (8.15), കോഴിക്കോട് (9.16), കണ്ണൂര്‍ (10.16), കാസര്‍കോട് (11.55).
ചര്‍ച്ചകള്‍ തുടരുന്നതിനാല്‍ സ്റ്റേഷന്‍, സമയം എന്നിവയില്‍ നേരിയ മാറ്റത്തിനു സാധ്യതയുണ്ട്. തിരുവനന്തപുരം – കാസര്‍കോട് റൂട്ടില്‍ തിങ്കളാഴ്ചയും കാസര്‍കോട് – തിരുവനന്തപുരം റൂട്ടില്‍ ചൊവ്വാഴ്ചയും ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല.
24നു ‘മന്‍കി ബാത്ത്’ പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് വിവിധ റൂട്ടുകളിലായി 9 വന്ദേ ഭാരത് സര്‍വീസുകള്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ഫ്‌ലാഗ് ഓഫ് ചെയ്യും. ഉദ്ഘാടനദിവസം ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രയ്ക്ക് അവസരമുണ്ടാകില്ല.