റെയില്‍പാലത്തിനെ തകരാര്‍: തിരുവനന്തപുരം സെന്‍ട്രല്‍ ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് റദ്ദാക്കി

4 second read
0
0

ചെന്നൈ: ആര്‍ക്കോണം-കാട്പാടി സെക്ഷനിലെ റെയില്‍പാലത്തിന്റെ തകരാര്‍ പൂര്‍ണമായും പരിഹരിക്കാത്തതിനാല്‍ തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നു വൈകിട്ട് 5.15നു പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 12696 തിരുവനന്തപുരം സെന്‍ട്രല്‍- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് റദ്ദാക്കി. ചെന്നൈ ഡിവിഷനിലെ ആരക്കോണം-കാട്പാടി സെക്ഷനിലെ മുകുന്ദരായപുരത്തിനും തിരുവാലത്തിനും ഇടയിലുള്ള 299-ാം നമ്പര്‍ പാലത്തിന്റെ തൂണിലാണു വിള്ളല്‍ കണ്ടെത്തിയത്.

ബ്രിട്ടിഷ് കാലഘട്ടത്തില്‍ നിര്‍മിച്ച പാലത്തിലെ വിള്ളലിനെ തുടര്‍ന്ന് ആര്‍ക്കോണം-കാട്പാടി സെക്ഷല്‍ വഴി കടന്നു പോകുന്ന ട്രെയിനുകള്‍ റദ്ദാക്കുകയും ചിലതു വഴിതിരിച്ചു വിടുകയും ചെയ്തിരുന്നു. നവംബറില്‍ തമിഴ്‌നാട്ടിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നു പാലത്തിനു കേടുപാടു സംഭവിച്ചെന്നാണു റെയില്‍വേയുടെ വിലയിരുത്തല്‍.

 

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…