അബുദാബി: യുഎഇയുടെ സുരക്ഷയ്ക്കു ശക്തമായ പിന്തുണയേകുമെന്ന് ദ്വിദിന സന്ദര്‍ശനത്തിന് അബുദാബിയില്‍ എത്തിയ ഇസ്രയേല്‍ പ്രസിഡന്റ് ഇസാക്ക് ഹെര്‍സോഗ്.ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഇസ്രയേല്‍ പ്രസിഡന്റിന്റെ ആദ്യ ജിസിസി സന്ദര്‍ശനം കൂടിയാണിത്.
അബുദാബിയിലെ ഹൂതി ആക്രമണവും ഇറാന്റെ ആണവ കരാര്‍ സംബന്ധിച്ച് ലോകരാജ്യങ്ങളുടെ പുനരാലോചനകളും നടക്കുന്ന സമയത്തുള്ള സന്ദര്‍ശനത്തിന് വന്‍ പ്രാധാന്യമുണ്ട്. അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയ ഹെര്‍സോഗ് സുരക്ഷയും ഉഭയകക്ഷി ബന്ധവും ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്തു.
ഹൂതി ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായും പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സന്ദര്‍ശനം വഴിയൊരുക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. ഇന്നലെ രാവിലെ അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ ഇരുവരെയും രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു.