ദുബായ്: കേരളം മുന്നോട്ടു വയ്ക്കുന്ന പദ്ധതികളില്‍ സഹകരിക്കാന്‍ തയാറാണെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സയൂദി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. വാണിജ്യ-വ്യവസായ രംഗത്ത് സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി.
ഫ്രീ ഗിഫ്റ്റ് സിറ്റി പദ്ധതിയില്‍ കൊച്ചിയെ ഉള്‍പ്പെടുത്തി വിദേശ സര്‍വകലാശാലകള്‍ക്കും മറ്റും സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സൗകര്യമൊരുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. മാനവ വിഭവശേഷി വികസന-സ്വദേശിവല്‍ക്കരണ മന്ത്രി ഡോ.അബ്ദുല്‍റഹ്മാന്‍ അല്‍ അവാറുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളികള്‍ ഉരുക്കളില്‍ യുഎഇയില്‍ എത്തിയതിന്റെ പ്രതീകമായി പായ്ക്കപ്പല്‍ മാതൃകയാണ് മന്ത്രി താനി ബിന്‍ അഹമ്മദ് പിണറായി വിജയനു സമ്മാനിച്ചത്. റാഷിദ് അല്‍ മക്തൂം, ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരും ചേര്‍ന്നാണു മുഖ്യമന്ത്രിയെ സ്വീകരിച്ചത്.