ദുബായ്: സെപ്റ്റംബര്‍ ഒന്നു മുതല്‍ യുഎഇ വീസ അനുവദിക്കുന്നത് ഉദാരവും വിപുലവുമാക്കുന്നു. സന്ദര്‍ശക, തൊഴില്‍, ദീര്‍ഘകാല വീസകള്‍ ഇതില്‍ ഉള്‍പ്പെടും. പ്രവേശനാനുമതികളും താമസ വീസ വ്യവസ്ഥകളും പരിഷ്കരിക്കാനുള്ള ഏപ്രില്‍ പകുതിയോടെ കൈക്കൊണ്ട യുഎഇ മന്ത്രിസഭാ തീരുമാനമാണ് അടുത്ത മാസം പ്രാബല്യത്തിലാകുന്നത്. ചിലത് ഇതിനകം പ്രാബല്യത്തില്‍ വന്നിട്ടുമുണ്ടെന്ന് വീസാ കാര്യവിദഗ്ധന് മുഹമ്മദ് സഈദ് സെയ്ഫ് റാഷിദ് അല്‍ നഖ്ബി, ബിസിനസ് കണ്‍സള്‍ട്ടന്റ് ഇഖ്ബാല്‍ മാര്‍ക്കോണി എന്നിവര്‍ പറഞ്ഞു.