ലണ്ടന്‍: റഷ്യന്‍ സൈനികര്‍ക്കെതിരായ ആക്രമണത്തിന് മറുപടിയായി യുക്രൈനില്‍ രാസായുധമോ ജൈവായുധമോ പ്രയോഗിക്കാന്‍ റഷ്യ പദ്ധതിയിടുന്നതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം. ട്വിറ്ററിലൂടെയാണ് ബ്രിട്ടീഷ് മന്ത്രാലയം ഇക്കാര്യം പങ്കുവെച്ചത്. യുഎസ് ഉദ്യോഗസ്ഥരും സമാനമായ പ്രസ്താവനകള്‍ നേരത്തെ നടത്തിയിരുന്നു.
രാസായുധങ്ങളും ജൈവായുധങ്ങളും ഉപയോഗിക്കാന്‍ യുക്രൈന്‍ പദ്ധതിയിട്ടെന്ന റഷ്യയുടെ ആരോപണത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നുമില്ലെന്ന് പ്രതിരോധ മന്ത്രാലയം പറയുന്നു.യുക്രൈന് ഏതെങ്കിലും തരത്തില്‍ ജൈവായുധ പദ്ധതിയുണ്ടെന്ന് തെളിവില്ലെന്ന് ഐക്യരാഷ്ട്രസഭയും വെള്ളിയാഴ്ച പറഞ്ഞിരുന്നു. അതേസമയം, അമേരിക്കയും സഖ്യകക്ഷികളും അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങള്‍ പ്രചരിപ്പിക്കുന്നതായി റഷ്യ ആരോപിച്ചു.