മോസ്കോ: റഷ്യ-യുക്രൈന് സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ പ്രതിരോധന നടപടികള്‍ ഊര്‍ജിതമാക്കി യുക്രൈന്. രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ദേശീയ സുരക്ഷാ സമിതി നിര്‍ദേശിച്ചു. സുരക്ഷാ സമിതിയുടെ നിര്‍ദേശം പാലര്‍ലമെന്റ് അംഗീകരിക്കാനാണ് സാധ്യത.
ഇതിനിടെ റഷ്യയിലുള്ള പൗരന്മാരോട് രാജ്യം വിടാന്‍ യുക്രൈന് നിര്‍ദേശം നല്കി. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷ സാധ്യത രൂക്ഷമായ സാഹചര്യത്തില്‍ യുഎന്‍ പൊതുസഭ ബുധനാഴ്ച രാത്രി പ്രത്യേക യോഗം ചേരും.
യുക്രൈന് ചുറ്റും റഷ്യന്‍ സൈന്യം നിലയുറപ്പിച്ചുവെന്ന് അമേരിക്ക ആരോപിച്ചിരുന്നു. നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ റഷ്യന്‍ ബാങ്കുകള്‍ക്ക് വിവിധ നാറ്റോ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.