
കോട്ടയം: കേരളം കണ്ട വലിയ യാത്ര അയപ്പാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചത്.തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് പുതുപ്പള്ളി പള്ളിയിലേക്കുള്ള വിലാപയാത്ര കേരള ജനതക്ക് ഉമ്മന്‍ ചാണ്ടി എന്ന വ്യക്തി എത്രത്തോളം സ്വീകാര്യനാണ് എന്ന് തെളിയിക്കുന്നതായിരുന്നു.
പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്ക് ഇപ്പോഴും ജനസാഗരമാണ്. കാസര്‍ഗോട് മുതല്‍ തിരുവനന്തപുരം വരെയുള്ള നിരവധി പേര്‍ അവിടേക്ക് ഒഴുകിയെത്തുന്നു.
ഇന്ന് അവിടേക്ക് എത്തിയ കാസര്‍ഗോട് കമ്പല്ലൂര്‍ കൊല്ലാട സ്വദേശി കുടിലില്‍ വീട്ടില്‍ ജയിംസിനും ഭാര്യ സാലിക്കും പറയാനുള്ളത്.
ജെയിംസും സിസിലിയും ഒരു സാധാരണ കുടുംബത്തിലെ അംഗങ്ങളാണ്. റബ്ബര്‍ പാല്‍ ശേഖരിക്കുന്നതിനിടയില്‍ പഴയ റബ്ബര്‍ എടുത്ത കുഴിയില്‍ വീണ് സിസിലിയുടെ നട്ടെല്ലിന് പരിക്കേറ്റു. ഇംഗ്ലീഷ് മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല.നട്ടെല്ലിന്റെ കശേരുക്കള്‍ അടുത്തു മഞ്ച പുറത്തേക്ക് ചാടിയതിനാല്‍ സര്‍ജ്ജറി പ്രായോഗികമല്ലന്ന് എംആര്‍ഐ സ്‌ക്യാനില്‍ നിന്ന് വ്യക്തമായി. സര്‍ജ്ജറി നടത്തിയാല്‍ വിജയിക്കാനുള്ള സാധ്യത ഒരു ശതമാനം മാത്രമാണെന്നും അല്ലെങ്കില്‍ മരണം വരെ സംഭവിക്കാമെന്നും ഡോക്ടര്‍ വിധി എഴുതി.
തുടര്‍ന്ന് വൈദ്യനെ കണ്ടപ്പോള്‍ തിരുമല്‍ ചികിത്സ നടത്താന്‍ നിര്‍ദ്ദേശം നല്‍കി.ഇതിനായി 50000 രൂപ ചെലവ് വരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ തുക വലിയ ഭാരമായി വന്നു.
ആദ്യം മാഹിപ്പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ ഇവര്‍ തീരുമാനിച്ചു. എന്നാല്‍ ജയിംസ് പുതുപ്പള്ളി പള്ളിയിലും ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തി പ്രാര്‍ത്ഥിക്കാന്‍ തീരുമാനിച്ചു.തുടര്‍ന്ന് സഭ വിച്ചത് അത്ഭുതങ്ങളാണ് എന്ന് ജയിംസ് പറയുന്നു.
തന്റെ ഭാര്യക്ക് പള്ളിയിലും കല്ലറയിലും എത്തി പ്രാര്‍ത്ഥിച്ച ശേഷം ഉണ്ടായിരുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ മാറിയെന്ന് ജെയിംസ് പറയുന്നു.പുതുപ്പള്ളിയിലേക്ക് യാത്ര തിരിച്ചതുമുതല്‍ ലക്ഷണം കണ്ടു തുടങ്ങിയതായും ഇപ്പോള്‍ തങ്ങള്‍ക്ക് വിശ്വാസം വര്‍ദ്ധിച്ചതായും ജയിംസും സാലിയും പറയുന്നു.
ഒരു പക്ഷേ ഇത്തരത്തില്‍ പുതുപ്പള്ളിയിലേക്ക് എത്തുന്നവര്‍ക്ക് ഇത്തരത്തില്‍ പങ്കുവെക്കാന്‍ ഒരോ അനുഭവങ്ങള്‍ ഉണ്ട്.