ലക്നൗ: തിരഞ്ഞെടുപ്പ് കമ്മിഷന് ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള തീയതികള്‍ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
‘ജനാധിപത്യത്തിന്റെ ഉത്സവത്തെ സ്വാഗതം ചെയ്യുന്നു. ജനങ്ങളുടെ അനുഗ്രഹത്തോടെയും ‘ഇരട്ട എന്ജിന് സര്‍ക്കാരിന്റെ’ നേട്ടങ്ങളുടെ അടിസ്ഥാനത്തിലും ബിജെപി വന്‍ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കും”- അദ്ദേഹം ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു
ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 തീയതികളില്‍ ഏഴ് ഘട്ടമായി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളായ പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ എന്നിവയ്ക്കൊപ്പം മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍. ഏറെ നിര്‍ണായകമായ സംസ്ഥാനത്ത് യോഗി ആദിത്യനാഥിനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞു.
लोकतंत्र के महापर्व में प्रदेश के चुनाव की तिथियों की घोषणा का स्वागत।
भारतीय जनता पार्टी डबल इंजन की सरकार की उपलब्धियों के आधार पर जनता जनार्दन के आशीर्वाद से प्रचंड बहुमत की सरकार बनाने में सफल होगी।
— Yogi Adityanath (@myogiadityanath) January 8, 2022