പശ്ചിമ ഉത്തര്‍പ്രദേശില്‍ പ്രചാരണത്തിനെത്തിയ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് നേരെ ചെളിയേറ്

1 second read
0
0

ന്യൂഡല്‍ഹി: പശ്ചിമ ഉത്തര്‍പ്രദേശില്‍ പ്രചാരണത്തിനെത്തിയ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് നേരെ ചെളിയേറ്. പലയിടത്തും ജനം കരിങ്കൊടിയും ഉയര്‍ത്തി. സിവല്‍ഖാസ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി മനീന്ദര്‍പാല്‍ സിങ്ങിനു നേരെ ചുര്‍ ഗ്രാമത്തില്‍ കല്ലേറുണ്ടായി. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലെ കാറുകള്‍ക്ക് കേടുപാട് സംഭവിച്ചു. മനീന്ദര്‍പാല്‍ പരാതി നല്‍കിയില്ലെങ്കിലും സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

‘അവരെല്ലാം നമ്മുടെ ജനങ്ങളാണ്. ഞാന്‍ അവരോട് ക്ഷമിച്ചു കഴിഞ്ഞു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്’- മനീന്ദര്‍പാല്‍ പ്രതികരിച്ചു.മുസാഫര്‍നഗര്‍ ഖട്ടൗലിയില്‍ മത്സരിക്കുന്ന സിറ്റിങ് എംഎല്‍എ സിക്രം സൈനിയെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ചപ്രൗളിയിലെ സ്ഥാനാര്‍ഥി സഹേന്ദ്ര റാമലയ്ക്ക് നേരെ കരിങ്കൊടി കാട്ടി. നിരുപദ ഗ്രാമത്തിലേക്ക് പ്രവേശിപ്പിച്ചതുമില്ല.

 

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…