ഹൂസ്റ്റണ്‍: വാക്സിനേഷന്‍ നിര്‍ബന്ധമാക്കി യുണൈറ്റഡ് എയര്‍ലൈന്‍സ്. 57 വയസുള്ള യുണൈറ്റഡ് പൈലറ്റ് കൊറോണ വൈറസ് ബാധിച്ചു മരിച്ചുവെന്ന വിവരം പുറത്തുവന്നതോടെ എല്ലാ ജീവനക്കാരും നിര്‍ബന്ധമായും വാക്സീന്‍ സ്വീകരിക്കണമെന്ന് എയര്‍ലൈന്‍സ് ചീഫ് എക്സിക്യൂട്ടീവ് സ്‌കോട്ട് കിര്‍ബി വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച അവസാനിച്ച രണ്ടു മാസത്തെ വാക്സീന്‍ പ്രചാരണ പ്രക്രിയയ്ക്കു ശേഷമാണു കമ്പനി വാക്സീന്‍ നിര്‍ബന്ധമാക്കിയത്. എയര്‍ലൈനിന്റെ 70 ശതമാനത്തിലധികം തൊഴിലാളികളും നിര്‍ബന്ധിത സമയം കഴിഞ്ഞിട്ടും വാക്സിനേഷന്‍ എടുത്തിട്ടില്ലെന്നു കിര്‍ബി ടീം കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നു വാക്സിനേഷന്‍ സ്വീകരിക്കാത്തവരെ അതിന്റെ രൂക്ഷത ബോധ്യപ്പെടുത്താനാണ് നീക്കം. യുണൈറ്റഡിന്റെ 67,000 യുഎസ് ജീവനക്കാര്‍ ഇതു സ്വീകരിച്ചേ മതിയാവൂ എന്നാണു കിര്‍ബിയുടെ ആവശ്യം. പകര്‍ച്ചവ്യാധി സമയത്ത് ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ഗുണം കണ്ടേക്കുമെന്ന യുഎസ് പ്രസിഡന്റ് ബൈഡന്റെ ഉപദേശവും ഇതിനു പിന്നിലുണ്ട്
ടെക്സാസും ഫ്ലോറിഡയും പോലെയുള്ള ദേശീയ ശരാശരിയോ അതില്‍ താഴെയോ ഉള്ള സംസ്ഥാനങ്ങളില്‍ പോലും യുണൈറ്റഡ് വിജയിക്കാന്‍ ഉദ്ദേശിക്കുന്നു. വാക്സിനേഷന്‍ നല്‍കുന്നതിലൂടെ അതൊരു സന്ദേശം രാജ്യവ്യാപകമായി നല്‍കാന്‍ ഉദ്ദേശിക്കുന്നു. പ്രത്യേകിച്ച് യൂണിയനുകളില്‍ നിന്ന് പ്രോത്സാഹനം നേടുകയും അത് നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. രണ്ടായിരത്തോളം ജീവനക്കാര്‍ മെഡിക്കല്‍ അല്ലെങ്കില്‍ മതപരമായ ഇളവുകള്‍ക്കായി അപേക്ഷിച്ചിട്ടുണ്ട്, എന്നിരുന്നാലും യുണൈറ്റഡ് അവരെ താല്‍ക്കാലിക അവധിയില്‍ കൊണ്ടുവരാനുള്ള പദ്ധതിക്കെതിരെ ഒരു നിയമപോരാട്ടത്തിനിറങ്ങിയതിനാല്‍ അവരുടെ വിധി വ്യക്തമല്ല. ഉത്തരവ് പാലിക്കുന്നതില്‍ ഏതാനും നൂറുകണക്കിന് പേര്‍ പരാജയപ്പെട്ടു, വരും ആഴ്ചകളില്‍ അവരെ പുറത്താക്കിയേക്കാം.