രാജ്യത്ത് അടിയന്തര ആവശ്യങ്ങള്‍ക്കായി ഒരു വാക്‌സിന് കൂടി അനുമതി നല്‍കി

2 second read
0
0

ന്യൂഡല്‍ഹി: രാജ്യത്ത് അടിയന്തര ആവശ്യങ്ങള്‍ക്കായി ഒരു വാക്‌സിന് കൂടി അനുമതി നല്‍കി. സ്പുട്‌നിക് ലൈറ്റ് സിംഗിള്‍ ഡോസ് വാക്‌സിനാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്.രാജ്യത്തെ ഒമ്പതാം കോവിഡ് വാക്‌സിനാണ് ഇത്. കോവിഡിനെതിരായ രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

ഇന്ത്യയിലെ വാക്‌സിനേഷന്‍ പദ്ധതിയുടെ ഭാഗമായ റഷ്യന്‍ ‘സ്പുട്‌നിക് വി’യുടെ വാക്‌സിന്‍ ഘടകം-1 തന്നെയാണ് സ്പുട്നിക് ലൈറ്റിലും ഉള്ളത്. റഷ്യയിലെ ഗമാലിയ സെന്ററിലാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. ഹെറ്ററോ ബയോഫാര്‍മ ലിമിറ്റഡാണ് ഇന്ത്യയിലെ വിതരണക്കാര്‍. ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്പുട്‌നിക് ലൈറ്റിന്റെ കയറ്റുമതിക്ക് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു.

ഡെല്‍റ്റയ്ക്കെതിരേ വാക്‌സിന് 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രാജ്യത്ത് ഇതുവരെ 12 ലക്ഷത്തിലധികം സ്പുട്നിക് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് 13 രാജ്യങ്ങള്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

 

 

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…