ന്യൂഡല്‍ഹി:ആറു മാസത്തിനുള്ളില്‍ കുട്ടികള്‍ക്കും കോവിഡ് വാക്സിന്‍ എടുക്കാം. കുട്ടികള്‍ക്കായുള്ള നൊവാവാക്സ് കോവിഡ്-19 വാക്സിന്‍ ആറു മാസത്തിനുള്ളില്‍ അവതരിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാര്‍ പൂനവാല വ്യക്തമാക്കി.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫെറന്‍സില്‍ സംസാരിക്കുകയായിരുന്നു അദാര്‍ പൂനവാല. ‘ആറു മാസത്തിനുള്ളില്‍ ഞങ്ങളുടെ വാക്സിന്‍ എത്തും. ഇപ്പോള്‍ അവസാനഘട്ട പരീക്ഷണത്തിലാണ്. മൂന്നു വയസ്സു വരെയുള്ള കുട്ടികളില്‍ മികച്ച ഫലമാണ് കാണിക്കുന്നത്.
ഇന്‍ഡൊനീഷ്യ പോലുള്ള രാജ്യങ്ങളിലേക്ക് ഇതിനകം കയറ്റുമതി ചെയ്തിട്ടുള്ള നോവാവാക്‌സ് വാക്‌സിന്‍ കൂടാതെ, അസ്ട്രാസെനെക്ക, സ്പുട്‌നിക് ഷോട്ടുകളും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്നുണ്ട്.ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം പ്രതിവര്‍ഷം 1.5 ബില്ല്യണ്‍ ഡോസ് വാക്‌സിനാണ് നിര്‍മിക്കുന്നത്. 165 രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സിന്‍ വിതരണം ചെയ്യുന്നുണ്ട്.