കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ ആവര്‍ത്തിച്ച് കുത്തിവയ്ക്കുന്നത് അപകടം

2 second read
0
0

കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ ആവര്‍ത്തിച്ച് കുത്തിവയ്ക്കുന്നത് അപകടം.ഇത് ഗുണത്തേക്കാള്‍ ദോഷം ചെയ്‌തേക്കാമെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി മുന്നറിയിപ്പു നല്‍കി. ഇത് പ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും. ഓരോ നാലു മാസം കൂടുമ്ബോഴും എടുക്കുന്ന ബൂസ്റ്റര്‍ ഡോസുകള്‍ പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തി ആളുകളെ ക്ഷീണിപ്പിക്കുമെന്നതിനാല്‍ ശിപാര്‍ശ ചെയ്യപ്പെടുന്നതല്ലെന്ന് ഏജന്‍സി വ്യക്തമാക്കി.

ബൂസ്റ്റര്‍ ഡോസുകള്‍ക്കിടയില്‍ കൂടുതല്‍ ഇടവേള ആവശ്യമാണെന്നും ഏജന്‍സി വ്യക്തമാക്കി. ആദ്യ ബൂസ്റ്റര്‍ ഡോസ് വിതരണത്തിന് ശേഷം രണ്ടാം കോവിഡ് ബൂസ്റ്റര്‍ ഡോസുമായി ചില രാജ്യങ്ങള്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി നയം വ്യക്തമാക്കിയത്. ഒന്നോ രണ്ടോ തവണ എടുക്കാമെന്നല്ലാതെ നിരന്തരം ആവര്‍ത്തിക്കുന്ന ഒന്നായി കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ മാറരുതെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി മേധാവി മാര്‍കോ കാവലറി പറഞ്ഞു. മഹാമാരിയില്‍ നിന്ന് പ്രാദേശിക പകര്‍ച്ചവ്യാധിയായി കോവിഡ് മാറുന്ന ഒരു സാഹചര്യത്തെ കുറിച്ച് ആലോചിച്ച് തുടങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ മാസം ആദ്യം 60 കഴിഞ്ഞവര്‍ക്ക് ഇസ്രയേല്‍ രണ്ടാം ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിച്ചിരുന്നു. എന്നാല്‍ മാസങ്ങളോളം സംരക്ഷണം നല്‍കാന്‍ ആദ്യ ബൂസ്റ്റര്‍ ഡോസിന് സാധിക്കുന്നതിനാല്‍ രണ്ടാം ബൂസ്റ്റര്‍ ഡോസ് ഉടന്‍ ആവശ്യമില്ലെന്ന് യുകെ ചൂണ്ടിക്കാട്ടി. പാക്‌സ് ലോവിഡ്, റെംഡെസിവിര്‍ പോലുള്ള ആന്റിവൈറല്‍ മരുന്നുകള്‍ ഒമിക്രോണിനെതിരെയും തങ്ങളുടെ കാര്യക്ഷമത നിലനിര്‍ത്തുന്നതായും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി പറയുന്നു. ഏപ്രില്‍ മാസത്തോടെ പുതിയ കോവിഡ് വകഭേദത്തെ പ്രത്യേകമായി ലക്ഷ്യം വയ്ക്കുന്ന വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കി തുടങ്ങുമെന്നും ഏജന്‍സി പ്രതീക്ഷ പ്രകടിപ്പിച്ചു.

 

 

 

 

Load More Related Articles
Load More By Editor
Load More In World

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…