പത്തനംതിട്ട: കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തെപ്പറ്റി അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ സുരക്ഷാ ഓഡിറ്റിന് വിധേയമാക്കും. ആശുപത്രി ജീവനക്കാര്‍ നിര്‍ബന്ധമായും ഐ ഡി കാര്‍ഡുകള്‍ ധരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജുകളിലും മറ്റ് പ്രധാന ആശുപത്രികളിലും സ്ത്രീകളുടെയും രോഗികളുടെയും സ്വകാര്യതയെ മാനിച്ചുകൊണ്ട് തന്നെ സി സിടിവികള്‍ സ്ഥാപിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.