തൈറോയ്ഡ് ശസ്ത്രക്രിയയെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ മരിച്ചു: അടൂര്‍ ഹോളി ക്രോസ് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിക്കെതിരേ കേസെടുത്ത് പൊലീസ്

2 second read
0
0

അടൂര്‍: തൈറോയ്ഡിനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ അടൂര്‍ വില്ലേജ് ഓഫീസര്‍ മരിച്ചു. കൊട്ടാരക്കര കലയപുരം വാഴോട്ടു വീട്ടില്‍ ജയകുമാറിന്റെ ഭാര്യ കല (49) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30 ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. അടൂര്‍ ഹോളി ക്രോസ് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയില്‍ ഇന്നലെ രാവിലെ ഒമ്പതിന് തൈറോയ്ഡിനുള്ള ശസ്‌ക്രിയ നടത്തിയിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതമുണ്ടാവുകയും കലയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സ്ഥിതി വഷളായതിനെ തുടര്‍ന്ന് രാവിലെ 7.45 ന് കലയെ കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റാനൊരുങ്ങി. വിവരമറിഞ്ഞ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം കൂട്ടി. ഇവരുടെ നിര്‍ബന്ധം മൂലം ശസ്ത്രക്രിയ നടത്തിയ ഡോ. സുരേഷ്, ഡോ.പി.ജി. ജോര്‍ജ് എന്നിവരും രണ്ടു നഴ്സുമാരും ഉള്‍പ്പടെ സ്പാന്‍ ഐസിയു ആംബുലന്‍സില്‍ കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ എത്തിച്ചു. 9.30 ഓടെ മരണം സംഭവിച്ചു. ഇവര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നു. ആശുപത്രിയുടെയും ഡോക്ടര്‍മാരുടെയും വീഴ്ച മൂലമാണ് മരണം നടന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഇവര്‍ ഇക്കാര്യമുന്നയിച്ച് ആശുപത്രിയില്‍ എത്തുമെന്ന് കരുതി വന്‍ പൊലീസ് സന്നാഹം ഇവിടെ നിലയുറപ്പിച്ചു. എന്നാല്‍, ബന്ധുക്കള്‍ നേരിട്ട് ഇവിടേക്ക് എത്തിയില്ല. മരണ കാരണം ആശുപത്രിയുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥയാണെന്ന് ബന്ധുക്കളുടെ പരാതിയില്‍ അടൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം തിങ്കളാഴ്ച കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. യഥാര്‍ഥ മരണ കാരണം അതിന് ശേഷം മാത്രമാകും അറിയാന്‍ സാധിക്കുക.

 

 

 

 

Load More Related Articles
Load More By Editor
Load More In Homage

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘പുലിറ്റ്‌സര്‍ ബുക്‌സ്’ വസുമതി കവിതാ പുരസ്‌ക്കാരം ഡോ. ഷീബ രജികുമാറിന്

കൊല്ലം: 2024ലെ പുലിറ്റ്‌സര്‍ ബുക്‌സ് വസുമതി കവിതാ പുരസ്‌ക്കാരം ഡോ. ഷീബ രജികുമാറിന്റെ ആല്‍ബ…