ദുബായ് : ഈ ഐപിഎലിനു ശേഷം റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആര്‍സിബി) ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയുമെന്നു വിരാട് കോലി. ഇന്ത്യന്‍ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ലോകകപ്പിനു ശേഷം വിടുമെന്ന് അറിയിച്ചതിനു 2 ദിവസങ്ങള്‍ക്കു ശേഷമാണു കോലിയുടെ പ്രഖ്യാപനം.
‘ആര്‍സിബി ക്യാപ്റ്റനെന്ന നിലയില്‍ ഇതായിരിക്കും എന്റെ അവസാന ഐപിഎല്‍. പക്ഷേ, ഐപിഎലിലെ എന്റെ അവസാനമത്സരം വരെ ആര്‍സിബി കളിക്കാരനായി തുടരും’- ബാംഗ്ലൂര്‍ ടീം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ കോലി പറഞ്ഞു.
2013ല്‍ ന്യൂസീലന്‍ഡ് താരം ഡാനിയേല്‍ വെട്ടോറിയില്‍ നിന്നാണു കോലി ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. ജോലിഭാരം കൂടുതലാണെന്നു പറഞ്ഞാണു കോലി ഇന്ത്യന്‍ ടീം നായകസ്ഥാനം ഒഴിയാനുള്ള തീരുമാനമെടുത്തത്.