ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കു യുഎഇയില്‍ തുടരാന്‍ അനുവദിക്കുന്ന വീസാ പദ്ധതിക്ക് അംഗീകാരം

0 second read
0
0

ദുബായ് :വിരമിച്ച ശേഷവും ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കു യുഎഇയില്‍ തുടരാന്‍ അനുവദിക്കുന്ന വീസാ പദ്ധതിക്ക് രാജ്യം അംഗീകാരം നല്‍കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു സുപ്രധാന തീരുമാനം.

ഇതുസംബന്ധിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. യുഎഇ റോഡുകളില്‍ സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ പരീക്ഷണം ആരംഭിക്കാന്‍ ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച നിര്‍ദ്ദേശത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.

ചില നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവരുടെ വികസന പരിപാടികള്‍ക്കായി ധനസഹായം അനുവദിക്കാന്‍ കഴിയുന്ന ഒരു ഫെഡറല്‍ ഗവണ്‍മെന്റ് ഫണ്ട് നയവും കാബിനറ്റ് അംഗീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജോലിയുടെ ഉല്‍പ്പാദനക്ഷമത പ്രോത്സാഹിപ്പിക്കുക, അതുവഴി മികച്ച ഫലങ്ങള്‍ കൈവരിക്കുക എന്നതാണ് നയത്തിന്റെ അന്തിമ ലക്ഷ്യമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

 

Load More Related Articles
Load More By Editor
Load More In Gulf

Leave a Reply

Your email address will not be published. Required fields are marked *

Check Also

തുണിക്കടയിലെ സ്റ്റോക്കില്‍ തിരിമറി, ഉടമ വച്ചിരുന്ന ക്യൂആര്‍ കോഡ് മാറ്റി സ്വന്തം കോഡ് സ്ഥാപിച്ചു 14 ലക്ഷം തട്ടിയ ജീവനക്കാരന്‍ അറസ്റ്റില്‍

അടൂര്‍: സ്വകാര്യ സ്ഥാപനത്തില്‍ 14 ലക്ഷത്തോളം രൂപ തിരിമറി നടത്തി തട്ടിയെടുത്ത ജീവനക്കാരനെ അ…