കൊച്ചി: ഇന്ത്യയിലെ മികച്ച മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്ന വി.പി. രാമചന്ദ്രന് എന്ന വിപിആര്‍(98) അന്തരിച്ചു. വാര്‍ധക്യസഹജമായ അവശതകളെ തുടര്‍ന്നു വിശ്രമത്തിലിരിക്കെ കാക്കനാട്ടെ വസതിയില്‍ വച്ചാണ് അന്ത്യം. ഇന്ത്യയിലും വിദേശത്തുമായി അര നൂറ്റാണ്ടിലേറെ നീണ്ടതായിരുന്നു വിപിആറിന്റെ മാധ്യമപ്രവര്‍ത്തനം.
എപി, പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ, യുഎന്‍എ തുടങ്ങിയ വാര്‍ത്താ ഏജന്‍സികളിലും മാതൃഭൂമി പത്രത്തിലും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥയെ എതിര്‍ത്ത പത്രപ്രവര്‍ത്തകരില്‍ ഒരാളാണ്. സ്വദേശാഭിമാനി പുരസ്ക്കാരം നേടയിട്ടുണ്ട്. സംസ്കാരം പിന്നീട്.