ജലജന്യ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു: കുടിവെള്ളം ജലം ശുദ്ധമാണന്ന് ഉറപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യം :ചിറ്റയം ഗോപകുമാര്‍

1 second read
0
0

അടൂര്‍ : ജലജന്യ രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന ജലം ശുദ്ധമാണന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണന്ന് ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പള്ളിക്കല്‍ മേക്കുന്ന് മുകള്‍ ജംഗ്ഷന്‍ കേന്ദ്രീകരിച്ച് ആരംഭിച്ച അക്വാ കെയര്‍ വാട്ടര്‍ ഫില്‍റ്റേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പലവിധ കാരണങ്ങളാല്‍ നമ്മള്‍ ഉപയോഗിക്കുന്ന ജലം ശുദ്ധമല്ല. അത് പലപ്പോഴും നമ്മള്‍ അറിയുന്നില്ല. കുളിക്കുമ്പോള്‍ പോലും വെള്ളം ഉള്ളില്‍ പോകാറുണ്ട്. ശുദ്ധമല്ലാത്ത ജലത്തില്‍ നിന്നും നിരവധിയായ രോഗങ്ങളും ഉണ്ടാകുന്നു. ഓരോരുത്തരും അവരവര്‍ ഉപയോഗിക്കുന്ന ജലം ശുദ്ധമാണന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജല പരിശോധന നടത്തി ജലശുദ്ധീകരണത്തിനാവിശ്യമായ വാട്ടര്‍ പ്യൂരിഫയറുകളും വാട്ടര്‍ ഫില്‍റ്ററുകളും ലഭ്യമാകുന്ന ഒരു സ്ഥാപനമാണ് അക്വാ കെയര്‍ വാട്ടര്‍ ഫില്‍റ്റേഴ്‌സ് .
ജലത്തിലെ ഓര്, ബാക്ടീരിയ, ഇരുമ്പിന്റെ അംശം, പുളിപ്പ്, മഞ്ഞ നിറം, ഉപ്പുരസം . നിറവ്യത്യാസം, രുചി വ്യത്യാസം , കാഠിന്യം എന്നിവയെല്ലാം അകറ്റി പൂര്‍ണമായും ശൂദ്ധീകരിച്ച് ഉപയോഗിക്കാവുന്ന അത്യാധുനിക വാട്ടര്‍ ഫില്‍റ്ററുകളും പ്യൂരിഫയറുകള o ഇവിടെ ലഭ്യമാണ്. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശുശീല കുഞ്ഞമ്മ കുറുപ്പ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ശ്രീനാ ദേവി കുഞ്ഞമ്മ , സി കൃഷ്ണകുമാര്‍ , വി.റ്റി. അജോമോന്‍ , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.പി സന്തോഷ്, ആര്യാ വിജയന്‍ , പി.ബി ബാബു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുപ്രഭ, ജി പ്രമോദ്, രഞ്ജിനി കൃഷ്ണകുമാര്‍ , സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍ , തോപ്പില്‍ ഗോപകുമാര്‍ , പഴകുളം ശിവദാസന്‍ , പഴകുളം സുഭാഷ്, തോട്ടുവാ മുരളി, റ്റി. മുരുകേശ്, വാഴുവേലില്‍, എം മധു , രാധാകൃഷ്ണന്‍ , സി.ആര്‍ ദിന്‍രാജ്, അംജത് അടൂര്‍ , രതീഷ് സദാനന്ദന്‍ , ആര്‍ അശോകന്‍ , ബിനു വെള്ളച്ചിറ, മായ ഉണ്ണികൃഷ്ണന്‍ , ശിലാസന്തോഷ്, ഫിനോ വെസ്റ്റ് ഗ്രൂപ്പ് എം.ഡി. കൃഷ്ണ ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
9495 251000 – 95398406 89

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

56 വര്‍ഷം മുന്‍പ് വിമാനം തകര്‍ന്ന് കാണാതായ നാലു പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലില്‍ 56 വര…