ചൈനയിലേക്ക് അയക്കപ്പെടുമെന്ന് വിദേശ ഉപയോക്താക്കള്‍ക്ക് വീചാറ്റ് മുന്നറിയിപ്പ്

1 second read
0
0

വ്യക്തിഗത ഡേറ്റയും ബ്രൗസിങ് ഹിസ്റ്ററിയും ചൈനയിലേക്ക് അയക്കപ്പെടുമെന്ന് വിദേശ ഉപയോക്താക്കള്‍ക്ക് വീചാറ്റ് (WeChat) മുന്നറിയിപ്പ് നല്‍കി. പുറത്തുള്ള ഉപയോക്താക്കളുടെ ഡേറ്റ ചൈനയ്ക്കുള്ളിലെ സെര്‍വറുകളില്‍ സൂക്ഷിക്കുമെന്നാണ് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വീചാറ്റിന്റെ മുന്നറിയിപ്പ്.

നിരവധി വിദേശ വീചാറ്റ് ഉപയോക്താക്കള്‍ക്ക് സെപ്റ്റംബര്‍ 6ന് ഇങ്ങനെ ഒരു അറിയിപ്പ് ലഭിച്ചിട്ടുണ്ട്. വ്യക്തിഗത ഡേറ്റ (ഉള്‍പ്പെടെ) ലൈക്കുകള്‍, അഭിപ്രായങ്ങള്‍, ബ്രൗസിങ്, സേര്‍ച്ചിങ് ഹിസ്റ്ററി, കണ്ടെന്റ് അപ്ലോഡുകള്‍ മുതലായ വിവരങ്ങള്‍ ചൈനയിലെ സെര്‍വറുകളിലേക്ക് മാറ്റുമെന്നാണ് മുന്നറിയിപ്പ്.

മിസ് ക്രൂക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഫ്രാന്‍സില്‍ താമസിക്കുന്ന ഒരു യൂട്യൂബര്‍ക്ക് ഇതേ മെസേജിന്റെ ഫ്രഞ്ച് വിവര്‍ത്തനം ലഭിച്ചപ്പോള്‍ ഞെട്ടിപ്പോയെന്ന് പറഞ്ഞതായി ആര്‍എഫ്എ റിപ്പോര്‍ട്ട് ചെയ്തു. ക്ലിക്കുചെയ്തപ്പോള്‍ മെസേജ് പോപ്പ് അപ്പ് ചെയ്തു, ഉടനെ ഓട്ടമാറ്റിക്കായി റദ്ദാക്കുക എന്നതില്‍ ക്ലിക്കുചെയ്തു എന്നും അവര്‍ പറഞ്ഞു.

ജനാധിപത്യവും സ്വേച്ഛാധിപത്യവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വ്യക്തമാകുകയാണ് ഇതെന്നും അവര്‍ കുറ്റപ്പെടുത്തി. ഈ നീക്കം വലിയ തോതിലുള്ള ചൈനീസ് പൗരന്മാരെയും വിദേശത്ത് താമസിക്കുന്ന പ്രവാസികളെയും ബാധിക്കും. വിദേശ ചൈനക്കാര്‍ വീചാറ്റിനെ വളരെയധികം ആശ്രയിക്കുന്നുണ്ട്.

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…